ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്.നടൻ സാബുമോനും പ്രയാഗയ്‌ക്ക് ഒപ്പം സ്റ്റേഷനിലെത്തിയിരുന്നു. നേരത്തെ സമാന കേസില്‍ നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടനെ വിട്ടയച്ചത്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി പറഞ്ഞത്.”എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. പല സുഹൃത്തുക്കളുണ്ടായിരുന്നു.
ലഹരിപാർട്ടിയുടെ കാര്യം അറിയില്ല. ഇതുവരെ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസിലാക്കിയത്. നിങ്ങള്‍ ലഹരിക്കേസ് എന്നൊക്കെ പറഞ്ഞല്ലേ വാർത്ത കാെടുത്തത്, എന്റെ ഫോണ്‍ ഇതുവരെ നിലച്ചിട്ടില്ല” .എനിക്ക് കുറേ സുഹൃത്തുക്കളുണ്ടല്ലോ. ഓരോ സ്ഥലത്ത് പോകുമ്ബോഴും ഇവിടെ ക്രിമിനല്‍സുണ്ടോ, ഇവിടെ ഇന്ന പശ്ചാത്തലത്തിലുള്ള ആള്‍ക്കാരുണ്ടോ എന്ന് ചോദിച്ചിട്ട് കയറാൻ പറ്റുമോ. ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നല്‍കി. നമ്മള്‍ പോയല്ലോ അപ്പോ നമ്മുടെ പേര് വരണമല്ലോ? റിമാൻ്റ റിപ്പോർട്ടിലെ പേര് വന്നകാര്യം ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
“പല ചോദ്യങ്ങള്‍ക്കും ഉത്തരം ഞാൻ അവിടെയാണല്ലോ കൊടുക്കേണ്ടത്. അല്ലാതെ ഇവിടെ മീഡിയയുടെ മുന്നിലല്ലല്ലോ? എങ്കില്‍ ഇവിടെ നിന്ന് നിങ്ങളോട് പറഞ്ഞാല്‍ പോരെ”- പ്രയാഗ ചോദിച്ചു.
വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കില്‍ മാറ്റിയെടുക്കാന്‍ ശ്രമം ; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പ് സംഘം പിടിയില്‍
വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച മലയാളികള്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം അറസ്റ്റില്‍.കാസര്‍കോട് സ്വദേശികളായ അബ്ദുള്‍, പ്രസീത്, മുഹമ്മദ് അഫ്നാസ്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്.25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന് പിടിവീണത്.
നോട്ടെണ്ണി തുടങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നോട്ടുമായെത്തിയ അബ്ദുളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് കാസര്‍കോട് നിന്നാണ് പണം കിട്ടിയതെന്ന് വിവരം ലഭിച്ചു. പ്രതികളില്‍ ഒരാളായ പ്രസീതിന് കാസര്‍കോട് വ്യാജനോട്ടടിക്കാന്‍ പ്രസ് ഉണ്ടെന്നും കണ്ടെത്തി. ഇയാളില്‍ നിന്ന് പൊലീസ് 52 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.