തൃശൂര്‍: സേഫ് ആന്റ് സ്‌ട്രോങ്ങ് തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണ, നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയ പണം ഡാന്‍സ് ബാറുകളിലും സിനിമയിലും നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചു.പ്രവീണ്‍ റാണയുടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കവിയാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വന്‍ പണക്കാരനാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഇയാള്‍ റിസോര്‍ട്ടും നടത്തിയിരുന്നു.
നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുനെ, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന. ഇവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലുമാണ് ഈ പണം നിക്ഷേപിച്ചത്. പുനെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗലൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്
സിനിമയിലും കള്ളപ്പണ നിക്ഷേപംകൊച്ചി നഗരത്തിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിന് പണമിടപാടുകളുണ്ട്. റാണയുടെ ഹോട്ടല്‍ ബിസിനസ് പങ്കാളിയെ പൊലീസ് ചോദ്യം ചെയ്തു. പ്രവീണ്‍ നായകനായി അഭിനയിച്ച ചോരന്‍ എന്ന സിനിമയിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തൃശൂര്‍ റൂറല്‍ പൊലീസില്‍ എഎസ്‌ഐ ആയ സാന്റോ ആണ് ചിത്രം സംവിധാനം ചെയ്തത്. തൃശൂര്‍, കൊച്ചി സിറ്റി പൊലീസിലെ പലരുമായും പ്രവീണ്‍ വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്നതായും ആക്ഷേപമുണ്ട്.നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ട്നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് റാണാസ് റിസോര്‍ട്ട് പ്രവീണ്‍ നടത്തിയത്.
അരിമ്ബൂര്‍ സ്വദേശികളായ നാലുപേരുടെതാണ് ഈ റിസോര്‍ട്ട്. അവരുടെ പക്കല്‍നിന്ന് പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് റിസോര്‍ട്ട് പ്രവീണ്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. സൂര്യ എന്ന പേര് റാണാസ് റിസോര്‍ട്ട് എന്നാക്കി മാറ്റുകയും ചെയ്തു. ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണെന്നാണ് പ്രവീണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസവാടക മുടങ്ങിയതോടെ റിസോര്‍ട്ട് ഉടമകള്‍ പ്രവീണിനെ പുറത്താക്കി.
മുസ്ലിംകള്‍ ‘കുട്ടയിലെ ചീത്ത ആപ്പിളുകള്‍’, ‘സ്റ്റാര്‍ ഓഫ് മൈസൂര്‍’ പത്രത്തിന് പരസ്യവിലക്ക്
ബംഗളൂരു: രാജ്യത്ത് കോവിഡ് പടരാന്‍ കാരണക്കാര്‍ മുസ്ലിം സമുദായമാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ‘കുട്ടയിലെ ചീത്ത ആപ്പിളുകള്‍’ എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച മൈസൂര്‍ ആസ്ഥാനമായ ‘സ്റ്റാര്‍ ഓഫ് മൈസൂര്‍’ സായാഹ്ന പത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) വിലക്ക്.തുടര്‍ച്ചയായ മൂന്നുമാസങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പരസ്യങ്ങള്‍ പത്രത്തിന് നല്‍കരുതെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. 2020 ഏപ്രിലിലാണ് പത്രം വിവാദ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് കോവിഡിന്‍റെ തുടക്കസമയത്ത് ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്തിന്‍റെ ആഗോള സമ്മേളനം നടന്നിരുന്നു. ഇതാണ് ഇന്ത്യയില്‍ കോവിഡ് പടരാന്‍ കാരണമായതെന്ന് ധ്വനിപ്പിക്കുന്നതാണ് മുസ്ലിം സമുദായം എന്ന് എടുത്ത് പറയാതെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നത്. ‘ദ കാമ്ബയിന്‍ എഗൈന്‍സ്റ്റ് ഹേറ്റ് സ്പീച്ച്’ എന്ന കൂട്ടായ്മയാണ് പത്രത്തിന്‍റെ എഡിറ്റര്‍ എം. ഗോവിന്ദ ഗൗഡ, അന്നത്തെ എഡിറ്റര്‍ ഇന്‍ ചീഫ് കെ.ബി. ഗണപതി എന്നിവര്‍ക്കെതിരെ കൗണ്‍സിലിന് പരാതി നല്‍കിയത്.
വ്യക്തികളുടെ തെറ്റുകള്‍ ഒരു സമുദായത്തിന്‍റെ പേരില്‍ ചാര്‍ത്തുകയാണ് പത്രം ചെയ്തതെന്നും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒരു സമൂഹത്തിനു നേരെ വെറുപ്പ് പ്രചരിപ്പിക്കാന്‍ ഇത് കാരണമായെന്നും പ്രസ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.വിവാദമായതോടെ 2020 ഏപ്രില്‍ 10ന് പത്രം ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, ഓഫിസിന് പുറത്ത് ആളുകള്‍ പ്രതിഷേധിച്ചതുകൊണ്ടാണ് ക്ഷമ പറഞ്ഞതെന്നും ഇതില്‍ ആത്മാര്‍ഥത ഇല്ലെന്നും കൗണ്‍സില്‍ പറയുന്നു