Home Featured പ്രണയ വിലാസം’ ഒടിടിയിലേക്ക്..

പ്രണയ വിലാസം’ ഒടിടിയിലേക്ക്..

അര്‍ജുന്‍ അശോകനും അനശ്വര രാജനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’ .നിഖില്‍ മുരളിയാണ് പ്രണയ വിലാസം എന്ന ചിത്രം സംവിധാനം ചെയ്തത്. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് . ‘പ്രണയ വിലാസം’ എന്ന ചിത്രം സീ5ല്‍ ആണ് റിലീസ് ചെയ്യുക.ഏപ്രില്‍ ഏഴ് മുതല്‍ പ്രണയ വിലാസം സ്ട്രീം ആരംഭിക്കും.

ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ കെ.യു. മനോജ്, ശ്രീധന്യ, മിയ ജോര്‍ജ്, ഹക്കിം ഷാ, ശരത് സഭ തുടങ്ങി നിരവധി താരങ്ങളാണുള്ളത്.പല കാലങ്ങളിലെ പല പ്രണയങ്ങളിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.കണ്ണൂരിലെ നാട്ടുഭാഷയുടെ ലാളിത്യവും സിനിമയെ മനോഹരമാക്കുന്നു.ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ബിനു നെപ്പോളിയന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ് നിര്‍വഹിച്ചത്. ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്ന സിനിയിലെ ഗാനരചന നിര്‍വഹിക്കുന്നത് സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരാണ്. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ പ്രണയ വിലാസം നിര്‍മ്മിച്ചത്.

വിവാഹിതയായ 15 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളത്ത് പതിനഞ്ചു വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.തൃക്കാക്കരയിലാണ് സംഭവം. ഒഡീഷ സ്വദേശിനി ദീപ മാലിക്കാണ് മരിച്ചത് എന്നാണ് വിവരം. ദീപ വിവാഹിതയായിരുന്നു. മരണ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണമെന്താണെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

അതേസമയം കാരണമില്ലാതെ എറണാകുളം നോര്‍ത്ത് പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കാക്കനാട് സ്വദേശി റിനീഷാണ് പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രതികരണം.നോര്‍ത്ത് പാലത്തിന് സമീപം ഇരിക്കുമ്ബോള്‍ പൊലീസ് അവിടെ ഇരിക്കുന്ന കാര്യം തിരക്കുകയും ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റീനീഷ് അറിയിക്കുന്നത്.

എതിര്‍ത്തതോടെ ശരീര പരിശോധന നടത്തണമെന്നായി. പിന്നീട് പോക്കറ്റില്‍ കിടന്ന ഹെഡ്സെറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലാത്തികൊണ്ടടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുമ്ബ് തന്നെ കവിളത്ത് ശക്തിയായി അടിച്ചു. ഇതോടെ തലകറക്കവും ഛര്‍ദ്ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ തോന്നി. അത്ര ശക്തമായാണ് അടിച്ചത്.’ – റിനീഷ് പറഞ്ഞു കസ്റ്റഡിയിലെടുത്ത റിനീഷ് സ്റ്റേഷനില്‍ വച്ചും ഛര്‍ദ്ദിച്ചതോടെ പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം വിട്ടയക്കുകയായിരുന്നു.

ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍, നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും, റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group