ബഗല്‍കോട്ട്: ‘ലൗ ജിഹാദി’ന് മറുപടിയായി മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കണമെന്ന് ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്ത് .ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്ക്.മുസ്‌ലിം പെണ്‍കുട്ടികളെ കുടുക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പറഞ്ഞ പ്രമോദ് മുത്തലിക്ക്, ജോലിയും വാഗ്ദാനം ചെയ്തു.കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ പൊതുപരിപാടിയിലാണ് പ്രമോദ് മുത്തലിക്കിന്‍റെ വിദ്വേഷ പ്രസംഗം. “നിലവിലെ സാഹചര്യം ഞങ്ങള്‍ക്ക് അറിയാം. യുവാക്കളെ ഇവിടേക്ക് ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്‌ലിം പെണ്‍കുട്ടികളെ കുടുക്കണം. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്രീരാമസേന നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരക്ഷ ഒരുക്കുകയും തൊഴില്‍ നല്‍കുകയും ചെയ്യും” -മുത്തലിക്ക് പറഞ്ഞു.”ലൗ ജിഹാദിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം സ്നേഹത്തിന്‍റെ പേരില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്” -മുത്തലിക്ക് കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പിയിലെ കാര്‍ക്കള മണ്ഡലത്തില്‍ നിന്ന് പ്രമോദ് മുത്തലിക്ക് മത്സരിക്കുമെന്ന് കഴിഞ്ഞാഴ്ച മുത്തലിക്ക് സൂചിപ്പിച്ചിരുന്നു. സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുകയെന്നും ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മുത്തലിക്ക് അവകാശപ്പെടുന്നത്.
5 രൂപയ്ക്ക് പകരം ഓട്ടോ ഡ്രൈവര്‍ നല്‍കിയത് ഒരു യൂറോ; രസകരമായ അനുഭവം പങ്കുവച്ച് യുവതി
പൊതുഗതാഗതത്തിലൂടെയുള്ള യാത്രയില്‍ ചില്ലറയെ ചൊല്ലി ചിലപ്പോഴെങ്കിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാകും.പ്രത്യേകിച്ച് ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുമ്ബോള്‍. അടുത്തുള്ള കടകളില്‍ നിന്നും മറ്റോ രൂപ മാറി ചില്ലറയാക്കി നല്‍കേണ്ട അവസ്ഥ ഉണ്ടാകാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അത്തരത്തില്‍ ഒരു യുവതിയ്ക്കുണ്ടായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. യാത്ര ചെയ്‌തെ ഓട്ടോയിലെ ഡ്രൈവര്‍ ബാക്കി 5 രൂപ നല്‍കുന്നതിനു പകരം അദ്ദേഹം ഒരു യൂറോയുടെ നാണയമാണ് നല്‍കിയതെന്നാണ് യുവതി പറയുന്നത്.
തനിക്കു ലഭിച്ച നാണയത്തിന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.അനുഷ്ക എന്ന യുവതിയാണ് തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഓട്ടോ ഡ്രൈവര്‍ 5 രൂപയുടെ നാണയത്തിനു പകരം എനിക്കു തന്നത് ഒരു യൂറോയാണ്.’- എന്ന കുറിപ്പോടെയാണ് അനുഷ്ക നാണയത്തിന്റെ ചിത്രം പങ്കുവച്ചത്. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രം പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലയായത്. നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചു.രണ്ടുദിവസം മുന്‍പ് രണ്ടുരൂപയുടെ ഒരു ശ്രീലങ്കന്‍ നാണയമാണ് ഒരു ബസ് കണ്ടക്ടര്‍ എനിക്കു നല്‍കിയത് എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയത്. ഇന്ത്യയിലേക്കു യാത്ര ചെയ്തപ്പോള്‍ എന്റെ ഒരു യൂറോ കളഞ്ഞുപോയി. അതായിരിക്കും ചിലപ്പോള്‍ ഇത് എന്നിങ്ങനെ തുടങ്ങി രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ ഉണ്ട്