Home Featured ബംഗളൂരു:ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിന് വീട്ടില്‍ വാളുകള്‍ കരുതണം -പ്രമോദ് മുത്താലിക്

ബംഗളൂരു:ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിന് വീട്ടില്‍ വാളുകള്‍ കരുതണം -പ്രമോദ് മുത്താലിക്

ബംഗളൂരു: ഹിന്ദുക്കള്‍ വീട്ടില്‍ വാളുകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്താലിക്.ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ആയുധങ്ങള്‍ കരുതണമെന്ന് മുത്താലിക് പറഞ്ഞു. കലബുറഗിയില്‍ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു ഇയാളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍.ഹിന്ദുക്കള്‍ മുമ്ബും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോള്‍ നമ്മള്‍ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം പൂജിക്കുന്നു.

പൊലീസുകാരും അവരുടെ തോക്കുകളെയാണ് രേഖകളെയൊന്നുമല്ല പൂജിക്കുന്നത്. ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയും പൂജിക്കുകയും വേണം -മുത്താലിക് പറഞ്ഞു.വീട്ടിലൊരു ആയുധം വെക്കുന്നത് കുറ്റകൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ധൈര്യപ്പെടില്ല. മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകള്‍ സൂക്ഷിക്കേണ്ടത്.

മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷക്ക് വേണ്ടിയാണതെന്നും ഇയാള്‍ തുടര്‍ന്നുപറയുന്നു. വീട്ടില്‍ ആയുധം വെക്കുന്നത് പൊലീസുകാര്‍ ചോദ്യംചെയ്യാന്‍ വന്നാല്‍ കാളി, ദുര്‍ഗ, ഹനുമാന്‍, ശ്രീരാമന്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസു കൊടുക്കാന്‍ പറയണമെന്നും മുത്താലിക് പരിഹസിച്ചു. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബീഫ് ഉണ്ടെങ്കില്‍ പോര്‍ക്കും വേണം; കലോത്സവ വിവാദത്തില്‍ പ്രതികരണവുമായി സുരേന്ദ്ര

കാസര്‍ഗോഡ്: കലോത്സവ ഭക്ഷണ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.അടുത്ത വര്‍ഷം സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണത്തില്‍ ബീഫ് വിളമ്ബുന്നുണ്ടെങ്കില്‍ പോര്‍ക്കും ഉള്‍പ്പെടുത്തണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കലോത്സവത്തെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള വേദിയായി സര്‍ക്കാര്‍ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തില്‍ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യക്ഷഗാനം തുടങ്ങുന്നതിന് മുമ്ബുള്ള പൂജ ഒരു സംഘം ആളുകള്‍ അലങ്കോലപ്പെടുത്തി‌. സ്വാഗതഗാനത്തിന്‍റെ പേരില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ ഇതിനെക്കുറിച്ച്‌ മിണ്ടുന്നില്ല.സ്വാഗതഗാനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group