ശിവമോഗ: മുസ്‍ലിംകളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാര്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന ആഹ്വാനവുമായി എം.പിയും ബി.ജെ.പി നേതാവുമായ പ്രഗ്യ സിങ് താക്കൂര്‍.കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടില്‍ സൂക്ഷിക്കണമെന്നാണ് ഉപദേശം.നിങ്ങള്‍ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടി വരിക എന്ന് പറയാനാകില്ല.
എല്ലാവര്‍ക്കം സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ തുനിഞ്ഞാല്‍ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദുക്കള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.ലവ് ജിഹാദിനെ പിന്തുടരുന്നവരെയും പ്രഗ്യ വിമര്‍ശിന്നു. ”അവര്‍ ലൗവ് ജിഹാദ് എന്ന പരമ്ബരാഗത സമ്ബ്രദായം പിന്തുടരുന്നവരാണ്.
ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ ലൗവ് ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കില്‍ പോലും ലൗവ് ജിഹാദ് ആണ് അവര്‍ക്ക് പ്രിയം. നമ്മള്‍ ഹിന്ദുക്കള്‍ വളരെ സ്നേഹമുള്ളവരാണ്. ദൈവത്തെ സ്നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്.”-പ്രഗ്യസിങ് പറഞ്ഞു.കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യ.
ബന്ധം പിരിയാന്‍ പ്രേരിപ്പിച്ചത് ശ്രദ്ധ വാല്‍ക്കര്‍ കേസെന്ന് നടി തുനീഷ ശര്‍മയുടെ ആണ്‍ സുഹൃത്ത്
മുംബൈ: ടി.വി താരം തുനീഷ ശര്‍മയുടെ മരണത്തില്‍ പ്രതിയായ ആണ്‍സുഹൃത്ത് ഷീസാന്‍ ഖാന്റെ മൊഴി പുറത്ത്. ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകക്കേസിനു ശേഷം രാജ്യത്ത് നിലനിന്ന സാമൂഹികാന്തരീക്ഷത്തില്‍ ഏറെ അസ്വസ്ഥനായിരുന്നു താനെന്നും അതാണ് തുനീഷയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇടയാക്കിയതെന്നും ഷീസാന്‍ പൊലീസിനോട് പറഞ്ഞു.
വ്യത്യസ്ത മതമാണെന്നും പ്രായവ്യത്യാസവും ഉള്ളതിനാലാണ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഷീസാന്‍ പറഞ്ഞു. ബന്ധം പിരിഞ്ഞ ശേഷം തുനീഷ മുമ്ബും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഷീസാന്‍ പൊലീസിനോട് പറഞ്ഞു.മരണത്തിന് കുറച്ച് ദിവസം മുമ്ബും തുനീഷ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ട്. ആ സമയം, താന്‍ അവളെ സംരക്ഷിക്കുകയും തുനീഷയുടെ അമ്മയോട് അവള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നും ഷീസാന്‍ പറഞ്ഞു.
ഡിസംബര്‍ 24ന് ടി.വി പരിപാടിയുടെ ഷൂട്ടിങ് സൈറ്റിലെ ടോയ്‍ലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ തുനീഷയെ കണ്ടെത്തിയതോടെയാണ് പ്രണയ ബന്ധം തകര്‍ന്നത് ചര്‍ച്ചയായത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷീസാനെ അറസ്റ്റ് ചെയ്തത്.