Home കർണാടക നടൻ പ്രകാശ് രാജിൻ്റെ അമ്മ അന്തരിച്ചു

നടൻ പ്രകാശ് രാജിൻ്റെ അമ്മ അന്തരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അവർ അസുഖബാധിതരായിരുന്നു.സംസ്കാര ചടങ്ങുകള്‍ വൈകുന്നേരം ബെംഗളൂരുവില്‍ വച്ച്‌ നടക്കുമെന്ന് കുടുംബാഗങ്ങള്‍ അറിയിച്ചു. പ്രഖ്യാപനത്തെ തുടർന്ന്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ മേഖലകളിലെ നിരവധി അഭിനേതാക്കള്‍, നിർമാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍, സംവിധായകർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group