ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്ന് പ്രകാശ് രാജ് പറഞ്ഞു.’താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ എൻ്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല… ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി’, എന്നാണ് പ്രകാശ് രാജ് എക്‌സിൽ കുറിച്ചിരിക്കുന്നത്.
പ്രകാശ് രാജിൻ്റെ തീരുമാനത്തെ അക്കാദമി ചെയർപേഴ്സൺ കെ വി നാഗരാജമൂർത്തി അംഗീകരിച്ചു. കന്നഡ നാടകരംഗത്ത് സംഭാവനകൾ നൽകിയ നാടകപ്രതിഭകൾക്കുള്ള വാർഷിക, ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡുകൾ വ്യാഴാഴ്ചയാണ് അക്കാദമി പ്രഖ്യാപിച്ചത്.
ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കർശനമാക്കാൻ കേന്ദ്രസർക്കാർ.
ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കർശനമാക്കാൻ കേന്ദ്രസർക്കാർ. 60 കിലോമീറ്റർ പരിധിക്കകത്ത് രണ്ട് ടോള്‍ബൂത്തുകള്‍ കണ്ടെത്തിയാല്‍ മൂന്നുമാസത്തിനകം പൂട്ടിക്കും.ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയില്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നു.ടോള്‍പ്ലാസകള്‍ 60 കിലോമീറ്റർ പരിധിയില്‍ ഒന്നേ പാടുള്ളൂവെന്ന വ്യവസ്ഥ 2008 മുതല്‍ നിലവിലുണ്ടെങ്കിലും കർശനമാക്കിയിരുന്നില്ല. മിക്കസംസ്ഥാനങ്ങളിലും അനധികൃത ടോള്‍പിരിവുകള്‍ വ്യാപകമാണെന്ന പരാതി ശക്തമായിരുന്നു.
എം.പി.മാരില്‍നിന്നടക്കം ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ കർശനമാക്കുന്നത്.അതേസമയം, മന്ത്രിയുടെ പ്രസ്താവന വന്നതിനുശേഷവും 60 കിലോമീറ്റർ പരിധിക്കകത്ത് ഒന്നിലധികം ടോള്‍പ്ലാസകളില്‍ പിരിവ് നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്.