Home Featured നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വിവാഹ വേദി വെളിപ്പെടുത്തി താരം.

നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വിവാഹ വേദി വെളിപ്പെടുത്തി താരം.

ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്.രാമായണ കഥ പ്രമേയമാകുന്ന ‘ആദിപുരുഷ് ‘ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ് ഇപ്പോള്‍.സിനിമയുടെ പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ വെച്ച്‌ നടന്നിരുന്നു.താരം അവിവാഹിതനായി തുടരുന്നതില്‍ ആരാധകര്‍ക്ക് ചെറിയ സങ്കടം ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹത്തെക്കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ആയിരിക്കുമെന്നാണ് പ്രഭാസ് പ്രഖ്യാപിച്ചിരിക്കുന്നത്.താരത്തിന്റെ വാക്കുകളെ ആര്‍ത്തു വിളിച്ചാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യുന്നത് എന്ന കാര്യം താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.ചിത്രത്തിലെ നായിക കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ കൃതിയുടെ സാന്നിധ്യത്തിലായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.ആദിപുരുഷിന്റെ പ്രഖ്യാപനം മുതല്‍ കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു.എന്നാല്‍ ഇത് സത്യമല്ലെന്നായിരുന്നു കൃതി സനോണിന്റെ പ്രതികരണം

.

ദളിത് കുട്ടി പന്തില്‍ തൊട്ടു; അമ്മാവന്റെ കൈവിരല്‍ വെട്ടി സവര്‍ണര്‍

ദളിത് വിഭാഗത്തില്‍ പെട്ട കുട്ടി പന്തില്‍ തൊട്ടതിന്റെ പേരില്‍ സവര്‍ണര്‍ കുട്ടിയുടെ അമ്മാവന്റെ കൈവിരല്‍ മുറിച്ചു മാറ്റി.ഗുജറാത്തിലെ പത്താൻ ജില്ലയിലെ കാകോഷി ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കീര്‍തി പാര്‍മറാണ് അക്രമത്തിനിരയായത്.സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. കുല്‍ദീപ് സിങ് രജ്‌പുത്, ജസ്വന്ത് സിങ് രജ്‌പുത്, മഹേന്ദര്‍ സിങ് രജ്‌പുത്, സിദ്ധരാജ് സിങ് രജ്‌പുത്, രാജ്‌ദീപ് സിങ് ദര്‍ബാര്‍, ചകുബ ലക്ഷ്‌മണ്‍ജി എന്നിവര്‍ക്കും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍ക്കെതിരെയുമാണ് കേസ്.

പ്രതികള്‍ ഗ്രാമത്തിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചു വീണ പന്ത് ആറു വയസുകാരനായ കുട്ടി എടുക്കുകയായിരുന്നു. ഇത് കണ്ട കുല്‍ദീപ് കുട്ടിയെ ശകാരിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് കുട്ടിയേയും ദളിത് സമുദായത്തെയും ആക്ഷേപിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അമ്മാവനായ ധീരജ് പാര്‍മര്‍ ഇവരെ എതിര്‍ത്തു.തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തിയ കുല്‍ദീപും സംഘവും വൈകിട്ടോടെ ആയുധങ്ങളുമായി തിരികെയെത്തി ആക്രമിക്കുകയായികുന്നു.

ധീരജിന്റെ സഹോദരൻ കീര്‍തിയെ ഇവര്‍ മാരകമായി മര്‍ദിക്കുകയും തള്ളവിരല്‍ മുറിച്ചു മാറ്റുകയും ചെയ്‌തു. അവശനിലയിലായ കീര്‍തിയെ ധീരജാണ് ആശുപത്രിയിലെത്തിച്ചത്.ദളിത് സമുദായങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുജറാത്തില്‍ വ്യാപകമാണ്. മുൻപും സമാനമായ സംഭവങ്ങള്‍ ഗുജറാത്തില്‍ നടന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group