ബെംഗളൂരു : സംസ്ഥാനത്ത് മഴ കുറവായതിനാൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗം വർധിക്കുകയും മൺസൂൺ മഴ കുറവായിരുന്നതിനാൽ ഉത്പാദനം കുറഞ്ഞെന്നും വൈദ്യുതിമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. 1500 മുതൽ 2000 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്നാണ് വിവരം സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ചവരെ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റിസപ്ലൈ കമ്പനി ലിമിറ്റഡ് (കെ.പി.ടി.സി.എൽ.) അറിയിച്ചു. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടയിലാണ് വൈദ്യുതി മുടങ്ങുക.
ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റവിസയില്‍ കാണാം; നിരക്കുകള്‍ ഉടൻ പ്രഖ്യാപിക്കും
ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ ഉടൻ പ്രഖ്യാപിക്കും. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങള്‍ ഒറ്റവിസയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്.ഡിസംബറില്‍ ഇതുസംബന്ധിച്ചുള്ള നിരക്കുകള്‍ പ്രഖ്യാപിക്കും. ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ. സാമ്ബത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖും അറിയിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത വിസയായ ഷെങ്കൻ വിസ മാതൃകയിലാണ് ഈ സംവിധാനവും ഒരുങ്ങുന്നത്.പുതിയ ടൂറിസ്റ്റ് വിസപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. ആറ് രാജ്യങ്ങളും ടൂറിസം മേഖലയില്‍ കൂടുതല്‍ കാര്യങ്ങളില്‍ സഹകരിക്കും. വിസ നിലവില്‍വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.