ബെംഗളൂരു: ബെസ്കോമും കെപിടിസിഎല്ലും ചേർന്ന്നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരുവിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.സഹകാരനഗർ എ.ബി.ഇ.എഫ്.ജി. ബ്ലോക്കുകൾ, അമൃതഹള്ളി, തലകാവേരി ലേഔട്ട്, ബിജിഎസ് ലേഔട്ട്, നവ്യ നഗർ, ജികെവികെ ലേഔട്ട്, സാമ്പിഗെഹള്ളി, അഗ്രഹാര വില്ലേജ്, വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, കെമ്പപുര, കെമ്പപുര, ടെലികോം ലേഔട്ട്, സിംഗഹള്ളി രണ്ടാം ഘട്ടം, വെങ്കിടേശ്വര നഗർ, കള്ളിപാളയ, ആറ്റൂർ ലേഔട്ട്, തിരുമനഹള്ളി, യശോദ നഗർ, ഗോപാലപ്പ ലേഔട്ട്, ആർഎംസെഡ് അസൂർ, ബ്രിഗേഡ് കാലാഡിയം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
രേഖകള്‍ തയ്യാര്‍’ : തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍
തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തി വിവാദ പരാമര്‍ശം കഴിഞ്ഞ വാരങ്ങളില്‍ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു.ഒടുവില്‍ വിവാദം കനത്തപ്പോള്‍ മൻസൂര്‍ അലി ഖാൻ തൃഷയോട് മാപ്പ് പറയുകയായിരുന്നു. എന്നാല്‍ തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയ്‌ക്കെതിരെ അധികം വൈകാതെ കേസ് ഫയല്‍ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ വെളിപ്പെടുത്തി.”ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണ്.
ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. എന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കിടും. അതേ സമയം തൃഷയോട് മാപ്പ് പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍.”ഇത് ഏറ്റവും വലിയ തമാശയാണ്” എന്നാണ് മന്‍സൂര്‍ അലി ഖാന്‍ കൂട്ടിച്ചേര്‍ത്തത്.നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നേരത്തെ മാപ്പ് പറഞ്ഞ് നടൻ മൻസൂര്‍ അലി ഖാൻ രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂര്‍ അലി ഖാന്റെ ആദ്യ നിലപാട്. അതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
പിന്നാലെ കോടതിയില്‍ നിന്നുള്ള വിമര്‍ശനവും പൊലീസിന് മുന്നിലെത്തി മൊഴി നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂര്‍ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതില്‍ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂര്‍ അലി ഖാൻ പറയുന്നത്. ഈ മാപ്പ് തൃഷ് അംഗീകരിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ട് മന്‍സൂര്‍ അലി ഖാന്‍ കേസിന് പോകുന്നത്.
ഏതാനും നാളുകള്‍ക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂര്‍ അലി ഖാൻ മോശം പരാമര്‍ശം നടത്തിയത്. മുൻപൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും ആയിരുന്നു മൻസൂര്‍ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂര്‍ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.