Home Featured ബെംഗളൂരു നഗരത്തിൽ അപകടഭീഷണിയായി മാറി കുഴികൾ

ബെംഗളൂരു നഗരത്തിൽ അപകടഭീഷണിയായി മാറി കുഴികൾ

by കൊസ്‌തേപ്പ്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. കുഴി നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതി പലതവണ സമയപരിധി നൽകിയിട്ടും പൂർണമായി നികത്താനായിട്ടില്ല. നേരത്തേ നവംബർ അഞ്ചിനകം കുഴികൾ നികത്തുമെന്നായിരുന്നു ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചിരുന്നത്.

ഇത് പാലിക്കാൻ പറ്റാതെ വന്നതോടെ നവംബർ 15-നകം നികത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പല റോഡുകളിലും കുഴികൾ ഉണ്ട്. മഴകൂടി പെയ്തതോടെ കുഴികളുടെ വ്യാപ്തികൂടുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ റോഡുകളിലെ കുഴികളിൽ വീണ് അഞ്ചോളം ഇരുചക്രവാഹന യാത്രക്കാർ മരിച്ചിരുന്നു. ഇരുചക്രവാഹനം കുഴിയിൽവീണ് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരുടെ ദേഹത്ത് മറ്റു വാഹനങ്ങൾ കയറിയാണ് കൂടുതൽ മരണവും സംഭവിച്ചത്.

അന്ത്യകർമ്മങ്ങൾ നടത്താൻ പണമില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ചത് 5 ദിവസം

ഗൊരഖ്പൂർ: അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ച് വെച്ചത് 5 ദിവസം. ഉത്തർപ്രദേശിലെ ​ഗുൽരിഹ പ്രദേശത്താണ് 45കാരനായ മകൻ അമ്മയുടെ മൃതശരീരം സൂക്ഷിച്ചു വെച്ചത്. അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മകൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തുന്നു. എന്നാൽ‌ മദ്യപാനിയും മാനസിക അസ്വാസ്ഥ്യമുള്ളയാളുമാണ് ഇയാളെന്നും പൊലീസ് കൂട്ടിച്ചേർത്തു. വീടിനുള്ളിൽ നിന്നും ദുർ​ഗന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പുറലോകമറിഞ്ഞത്. 

ശിവ്പൂർ ഷഹബാസ്​ഗഞ്ച് പ്രദേശത്തുള്ള വീട്ടിൽ പൊലീസെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 82 വയസ്സുള്ള, റിട്ടയേർഡ് ​ഗവൺമെന്റ് അധ്യാപികയായ ശാന്തിദേവിയാണ് മരണപ്പെട്ടതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മനോജ് കുമാർ അവസ്തി പറഞ്ഞു. ”മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതായി കാണപ്പെട്ടു. ശാന്തിദേവിയുടെ മകൻ നിഖിൽ മിശ്ര എന്ന ദബ്ബു മദ്യപാനിയും മാനസിക പ്രശ്നമുള്ളയാളുമാണ്. വീട്ടിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയാൻ അയാൾക്ക് കഴിഞ്ഞില്ല.” എഎസ്പി വ്യക്തമാക്കി.   

അഞ്ച് ദിവസം  മുമ്പാണ് അമ്മ മരിച്ചത്. എന്നാൽ പണമില്ലാത്തത് കാരണം അന്ത്യകർമങ്ങൾ നടത്താൻ പണമില്ലെന്നുമായിരുന്നു ദബ്ബുവിന്റെ മറുപടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നും എഎസ്പി പറഞ്ഞു. മരിച്ച ശാന്തിദേവിയുടെ ഏകമകനാണ് ദബ്ബു. ഇയാളുടെ ഭാര്യയും മകനും ഈ വീട്ടിലുണ്ടായിരുന്നു. എന്നാൽ വഴക്ക് പതിവായപ്പോൾ ഇവർ മകനെയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് പോയി. ഇവരുടെ വീടിന്റെ അടുത്ത് വാടകക്കാർ താമസിച്ചിരുന്നെങ്കിലും ദബ്ബുവിന്റെ ശല്യത്തെ തുടർന്ന് ഇവരും ഒരുമാസം മുമ്പ് വീടുവിട്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

You may also like

error: Content is protected !!
Join Our WhatsApp Group