നമ്മ മെട്രോ ആരംഭിച്ച പ്രതിദിന ത്രിദിന പാസിന് തുടക്കത്തിൽ തണുത്ത പ്രതികരണം. കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഏപ്രിൽ 2 മുതൽ പാസ് സംവിധാനം ആരംഭിച്ചത്.
പ്രതിദിന പാസിന് 200 രൂപയും (തിരിച്ചു ലഭിക്കുന്ന 50 രൂപ ഉൾപ്പെടെ) ത്രിദിന പാസിന് 400 രൂപയും (തിരിച്ചു ലഭിക്കുന്ന 50 രൂപ ഉൾപ്പെടെ) ആണ് നിരക്ക്. പാസെടുത്താൽ പരിധിയില്ലാതെ യാത്ര ചെയ്യാം.
പാസ് ലഭ്യത സംബന്ധിച്ചുളള വിവരങ്ങൾ മെട്രോ സ്റ്റേഷനിലും ട്രെയിനിലും പ്രദർശിപ്പിക്കുന്നുണ്ടങ്കിലും വിൽപനയിൽ കാര്യമായ മുന്നേറ്റമില്ല. വിനോദസഞ്ചാരികളേയും ബിസിനസ് ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരേയും ഉദ്ദേശിച്ചാണ് പാസ് വിൽപന ആരംഭിച്ചത്. ഇതേസമയം പാസ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.