തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി അപ്പോള്‍ തന്നെ വിവരമറിയിക്കാം.ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാന്‍ പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീന്‍ റേറ്റിങ്’ മൊബൈല്‍ ആപ്പും താമസിയാതെ നിലവില്‍ വരും.
സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്ബുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഹൈജീന്‍ റേറ്റിങ് ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്ബുന്നവര്ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരില്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കും.
ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന വേണ്ട; കമ്ബനികള്‍ക്കു നോട്ടീസ് അയച്ചു കേന്ദ്രം; ശക്തമായ നടപടി
ന്യൂഡല്‍ഹി: ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
20ലധികം കമ്ബനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മറുപടി നല്‍കണം. ഓണ്‍ലൈനിലൂടെയുള്ള മരുന്ന് വില്‍പ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കില്‍ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ഡ്രഗ്സ് നിയമത്തിന് എതിരാണ് ഇത്തരം പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതികള്‍. ചില മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വില്‍പ്പന നടത്തേണ്ടവയാണ്.
ഇത്തരം മരുന്നുകള്‍ നല്കുമ്ബോള് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടവും അനിവാര്യമാണ്. ഇതെല്ലാം ലംഘിച്ചാണ് ഓണ്‍ലൈന്‍ വഴി മരുന്നുവില്‍പ്പന എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച് കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡ്രഗ്സ് കണ്ട്രോളര്മാര്ക്ക് കൈമാറിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തുന്നത് നിയമലംഘനമാണ്. ഇത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കും.
സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കാരണം പൊതുജനാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ മുന്നറിയിപ്പ് നല്കി.