ബെംഗളൂരു: നഗരത്തിലെ പേയിങ്ഗസ്റ്റ് സ്ഥാപനങ്ങളിൽ (പി.ജി.) താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പോർട്ടലുമായി പോലീസ്. പരീക്ഷണാടിസ്ഥാനത്തിൽ മാറത്തഹള്ളിയിലെ പി.ജി.കളിലെ താമസക്കാരുടെ വിവരങ്ങൾ പോലീസ് പോർട്ടൽ വഴി ശേഖരിച്ചു. വരും ദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ പി.ജി. ഉടമകൾക്കും പോർട്ടലിൽ വിവരങ്ങൾ ചേർക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. അതേസമയം, പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്നത് നിർബന്ധമാക്കില്ല.മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിലാണ് നഗരത്തിലും ഇത്തരമൊരു സംവിധാനം പോലീസ് ഒരുക്കുന്നത്.
നഗരത്തിലെ പി.ജി.കളിൽ താമസിക്കുന്നവരുടെ വിവരങ്ങളും ആധാർ കാർഡിന്റെ പകർപ്പും ഉടമകൾ ശേഖരിക്കണമെന്ന നിർദേശം നിലവിലുണ്ട്.എന്നാൽ, ഇത്തരം നിബന്ധനകളൊന്നും പാലിക്കപ്പെടാറില്ല. ഇതോടെ പി.ജി. കൾ കേന്ദ്രീകരിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ അപകടങ്ങളോ നടക്കുമ്പോൾ താമസക്കാരുടെ വിവരങ്ങൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണ് പോലീസിനുണ്ടാകുന്നത്.
നിലവിൽ നഗരത്തിൽ 4.5 ലക്ഷത്തോളം പേർ പി.ജി.കളിൽ താമസിക്കുന്നതായാണ് കണക്ക്. രജിസ്‌ട്രേഷൻ നേടിയ 5,000-ത്തോളം പി.ജി. കളാണ് നഗരത്തിലുള്ളത്. എന്നാൽ രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പി.ജി.കളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ ഐ.ടി. കമ്പനികളുള്ള ഈസ്റ്റ്, സൗത്ത് മേഖലകളിലാണ് പി.ജി. കളുടെ എണ്ണം കൂടുതലുള്ളത്. വർഷങ്ങളായി പി.ജി.കളിൽ താമസിക്കുന്നവർ മുതൽ ഒന്നോരണ്ടോ മാസം മാത്രം ഇത്തരം സൗകര്യങ്ങളിൽ താമസിച്ചശേഷം മറ്റിടങ്ങളിലേക്ക് മാറുന്നവരുമുണ്ട്.
നിയന്ത്രണം വേണമെന്നാവശ്യം:.ജി.കളിൽ താമസിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്ന് റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ നേരത്തേ ബി.ബി.എം.പി. യോട് ആവശ്യപ്പെട്ടിരുന്നു. പലയിടങ്ങളിലും വീടുകൾ വാടകയ്ക്കെടുത്ത് പി.ജി.യായി മാറ്റുന്നവരുണ്ട്. ഇവിടെ താമസിക്കുന്നവരുടെ വിവരങ്ങൾ ഇവർ ശേഖരിക്കാറില്ല. ഇത്തരം പി.ജി. കൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളുൾപ്പെടെ നടക്കുന്നുണ്ടെന്നാണ് ആരോപണം. പ്രദേശവാസികളുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം പി.ജി. കൾ ഉയർത്തുന്നത്.
11 കോടി രൂപ വിലയുള്ള പോത്ത്; ബീജദാനത്തിലൂടെ ഇതുവരെ ഉണ്ടായത് 150 കുട്ടികള്‍; അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ഇന്ത്യയിലെ ‘പോത്തുരാജന്റെ’ വിശേഷങ്ങളറിയാം.
ജയ്പുര്‍: ഒരു പോത്തിനെന്ത് വിലവരും? അമ്ബതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ. കൂടിപ്പോയാല്‍ ഒരു ലക്ഷം രൂപ വരെ കൊടുക്കാം അല്ലേ?എന്നാല്‍ 11 കോടി രൂപ വിലയുള്ള ഒരു പോത്ത് ഇന്ത്യയിലുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സംഗതി സത്യമാണ്. രാജസ്ഥാനിലെ പുഷ്‌കര്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പോത്ത് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ച് കഴിഞ്ഞു.ഹരിയാനയിലെ സിര്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന കര്‍ഷകന്റേതാണ് ഈ ‘പോത്തുരാജൻ’. ഉയരം 5.8 അടി. 1,570 കിലോഗ്രാണ് ഭാരം. പോത്തിന് എട്ടു വയസ് ഉണ്ടെന്ന് ഉടമ ഹര്‍വിന്ദര്‍ സിംഗ് പറയുന്നു. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഉടമ പോത്തിനെ പരിപാലിക്കുന്നത്.
താൻ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ പോത്തിനായി ചെലവഴിക്കാറുണ്ടെന്നു സിംഗ് പറഞ്ഞു. താത്പര്യമുള്ള ആരെങ്കിലും വന്നാല്‍ പോത്തിനെ വില്‍ക്കും.കഴിഞ്ഞവര്‍ഷം പോത്തിന് മൂന്നു കോടി രൂപ വില പറഞ്ഞിരുന്നു. എന്നാല്‍ സിംഗ് വില്‍ക്കാൻ തയാറായില്ല. 11 കോടി രൂപയാണ് മേളയുടെ ഭാഗമായി തൻറെ പോത്തിന് ഹര്‍വിന്ദര്‍ സിംഗ് ഇട്ടിരിക്കുന്ന വില. പോത്തിൻറെ ബീജദാനത്തിലൂടെ ഇതുവരെ 150ലേറെ കന്നുകുട്ടികള്‍ ഉണ്ടായിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറില്‍ നടക്കുന്ന പുഷ്കര്‍ മേള. ഗോത്ര ആഘോഷമായ ഈ മേളയില്‍ ഒട്ടകങ്ങള്‍ക്കു പുറമെ ചെമ്മരിയാടുകള്‍, കോലാടുകള്‍, പശുക്കള്‍ തുടങ്ങി എല്ലാവിധ നാല്‍ക്കാലികളെയും വാങ്ങാനും വില്‍ക്കാനും കഴിയും.