മംഗളൂരു : രാത്രിയിലെ പോലീസ്പരിശോധനയ്ക്ക് സ്കാനർ സംവിധാനവുമായി കർണാടക പോലീസ്. ദക്ഷിണ കന്നഡയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്കാനിങ് മെഷീനുകൾ (മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സിസ്റ്റം) നൽകി. സംശയാസ്പദ സാഹചര്യങ്ങളിൽ കാണുന്നവരുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനമാണിത്. ആളുടെ വിരൽ സ്കാനറിൽ വെച്ചാൽ അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അറിയാൻ കഴിയും. വാഹനത്തിന്റെ വിശദാംശങ്ങളും ലഭിക്കും.
ഇതുവരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ച കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെയാണ് സ്കാനർ പ്രവർത്തിക്കുക. എ.ടി.എം. കാർഡ് സ്വൈപ്പ് യന്ത്രം പോലെ എളുപ്പം കൈയിൽ കൊണ്ടുനടക്കാൻ പറ്റുന്ന സ്കാനറാണിത്. ഒരാളെ ചോദ്യം ചെയ്യാതെതന്നെ അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. രാത്രിയിലെ പോലീസ് പരിശോധനയ്ക്ക് ഇത് മുതൽക്കൂട്ടാവും. ദക്ഷിണ കന്നഡ എസ്.പി. ഡോ. അമാതെ വിക്രമാണ് ഈ സംവിധാനം പ്രാവർത്തികമാക്കാൻ നേതൃത്വം നൽകിയത്.
60 വയസ്സിനിടെ വിവാഹം കഴിച്ചത് 26 തവണ; മരിക്കുന്നതിന് മുമ്ബ് നൂറ് തവണ വിവാഹമെങ്കിലും കഴിക്കണമെന്ന് പാക് സ്വദേശി
പാകിസ്ഥാനിലുള്ള അറുപതുകാരന്‍ വിവാഹം കഴിച്ചത് 26 തവണ. 22 ഭാര്യമാരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. ഇനിയും തീര്‍ന്നില്ല, മരിക്കുന്നതിന് മുമ്ബ് നൂറ് വിവാഹമെങ്കിലും കഴിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.ഭാര്യമാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ പ്രായം മാത്രമേ ഉള്ളൂ എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. നൂറ് വിവാഹം കഴിക്കുക മാത്രമല്ല ആഗ്രഹം, ഓരോ ഭാര്യമാരിലും മക്കളും വേണം. ഭാര്യമാര്‍ ഗര്‍ഭിണികളായി കുഞ്ഞ് ജനിക്കുന്നതോടെ ഇയാള്‍ ഇവരുമായുള്ള ബന്ധം വേര്‍പിരിയും. ഇതാണ് രീതി.ഇദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജ്യോത് ജീത് എന്നയാളുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ അറുപത് വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന പുരുഷന്‍ വിവാഹത്തെ കുറിച്ചുള്ള തന്റെ ആഗ്രഹം പറയുന്നുണ്ട്. നിലവില്‍ ഭാര്യമാരായിട്ടുള്ള പെണ്‍കുട്ടികള്‍ക്കൊപ്പമിരുന്നാണ് ഇദ്ദേഹം തന്റെ ആഗ്രഹങ്ങള്‍ പറയുന്നത്.ഇതിനകം 26 വിവാഹങ്ങള്‍ നടന്നെങ്കിലും നിലവില്‍ നാല് ഭര്യമാരാണ് കൂടെയുള്ളത്. ഇവര്‍ക്കെല്ലാം 19-20 വയസ്സാണ് പ്രായമെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. ഭാര്യമാര്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന അറുപതുകാരന്‍ ഇവര്‍ക്കെല്ലാം കുഞ്ഞുങ്ങളുണ്ടായാല്‍ ഉപേക്ഷിക്കുമെന്നും ധൈര്യത്തോടെ പറയുന്നു..
നൂറ് തവണ വിവാഹിതനായി നൂറ് തവണ വിവാഹമോചനം നേടുകയാണ് തന്റെ ജീവിതലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ 26 ഭാര്യമാരില്‍ നിന്ന് 22 മക്കളും ഉണ്ട്. മക്കളെല്ലാം അവരുടെ അമ്മമാര്‍ക്കൊപ്പമാണ് ജീവിക്കുന്നത്. വിവാഹമോചനത്തിനു ശേഷം ഭാര്യമാര്‍ക്കെല്ലാം താന്‍ വീടും ചെലവിനുള്ള പണവും നല്‍കുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു