മണിരത്നത്തിന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെല്വൻ-2’ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു.ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ലൈക പ്രൊഡക്ഷൻസുമായി ചേര്‍ന്ന് മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിച്ചത്.വിക്രം, കാര്‍ത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ശരത് കുമാര്‍, പ്രഭു, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, പാര്ഥിബൻ, ലാല്‍, റഹ്മാൻ, കിഷോര്‍, മോഹൻ രാമൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ആദിത്യ കരികാലനും നന്ദിനിയും തമ്മിലെ പ്രണയം, പിന്നീട് അവര്‍ എങ്ങനെ അകന്നു, ചോളരാജ്യത്തോട് പ്രതികാരം ചെയ്യാൻ എന്താണ് നന്ദിനിയെ പ്രേരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്.ഏപ്രില്‍ 28 ന് തിയേറ്ററലെത്തിയ ചിത്രം ആദ്യദിനം തന്നെ ബോക്സോഫീസില്‍ തീ പടര്‍ത്തി. പൊന്നിയിൻ സെല്വൻ 2. ഒറ്റ ദിവസം കൊണ്ടു തന്നെ 38 കോടി രൂപയാണ് വാരിക്കൂട്ടിയത്. സാക്നില്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട്ടില്‍ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷൻ.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷൻ നേടി. കര്‍ണാടകയിലെ കലക്ഷൻ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയില്‍ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും.105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷൻ. കൂടാതെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും പൊന്നിയിൻ സെല്വൻ 2 സ്വന്തമാക്കിയിട്ടുണ്ട്.