ബെംഗളൂരു:കർണാടകത്തിൽ പോലീസുകാർക്ക് പിറന്നാൾദിനത്തിലും വിവാഹ വാർഷികദിനത്തിലും അവധി നൽകുന്നത് ഉറപ്പാക്കാൻ നടപടി.ഈ ദിവസങ്ങളിൽ മറ്റ് ജോലികൾക്ക് നിയോഗിക്കാതെ നിർബന്ധമായും അവധി അനുവദിക്കണമെന്നാണ് ഡിജിപി എം.എ. സലീം പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
ജോലിസമ്മർദം കുറയ്ക്കുന്നതി നും ജോലിയും കുടുംബജീവിതവും സന്തോഷകരമായി ഒരുമിച്ചു കൊണ്ടുപോകുന്നതിനുമണ് ഈ നടപടി.ജന്മദിനത്തിലും വിവാഹവാർ ഷികദിനത്തിലും പോലീസുകാർക്ക് അവരുടെ കുടുംബത്തിനൊപ്പം ആഘോഷിക്കാൻ അവസരം ഒരുക്കണമെന്നും ഇതിന് അവധി ഉറപ്പാക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ നിർദേശിക്കുന്നു.