Home Featured ബംഗളൂരു: കുട്ടിക്ക് മര്‍ദനം; പ്രചരിക്കുന്നത് 2021ലെ വിഡിയോയാണെന്ന് പോലീസ്

ബംഗളൂരു: കുട്ടിക്ക് മര്‍ദനം; പ്രചരിക്കുന്നത് 2021ലെ വിഡിയോയാണെന്ന് പോലീസ്

ബംഗളൂരു: മംഗളൂരു സുബ്രമണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021ല്‍ നടന്ന സംഭവത്തിന്‍റെ വിഡിയോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.ഒരു ആണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് അടിക്കുന്നതിന്‍റെ വിഡിയോയാണ് ഇത്.സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ഈ വിഡിയോ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണെന്നും ആധികാരികത പരിശോധിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നും ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വിക്രം അമത് പറഞ്ഞു. സംഭവത്തില്‍ സുബ്രമണ്യ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മീറ്റര്‍ ബോര്‍ഡിലെ താക്കോലെടുത്ത് മോഷണം; തിരികെ യഥാസ്ഥാനത്തുവെച്ച്‌ മടക്കം

നേമം: വീടിന്റെ മീറ്റര്‍ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത വാതില്‍ തുറന്ന് കള്ളന്‍. അകത്തുകയറി നാലുപവന്റെ സ്വര്‍ണ്ണവുമായി മുങ്ങി.പള്ളിച്ചലില്‍ മധുസൂദനന്റെ ‘ദ്വാരക’ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 10.30-നും വൈകീട്ട് നാലിനുമിടയിലാണ് മോഷണം. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിനു പോയിരിക്കുകയായിരുന്നു.

വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ യഥാസ്ഥാനത്തു തിരികെവെച്ച ശേഷമാണ് കള്ളന്‍ തിരികെ പോക്ക്.അടുത്തടുത്ത ദിവസങ്ങളിലെ രണ്ടാമത്തെ മോഷണമാണ് നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍. കഴിഞ്ഞദിവസം കല്ലിയൂര്‍ വള്ളംകോടുള്ള വീട്ടിലുള്ളവര്‍ ക്ഷേത്രദര്‍ശനത്തിനു പോയപ്പോള്‍ വാതില്‍ കുത്തിത്തുറന്ന് അഞ്ചുപവന്റെ മോഷണം നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group