ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ ബെംഗളൂരു സിറ്റി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. ബെംഗളൂരു സിറ്റി പോലീസിന്റെ ട്വിറ്റർ പേജിലാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പ്രസന്റേഷനിലൂടെയാണ് ലിങ്ക് തുറക്കാൻ ആവശ്യപ്പെട്ടുവരുന്ന സന്ദേശങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
മൊബൈൽ ഫോണുകളിൽ മോഹനവാഗ്ദാനങ്ങളുമായി വരുന്ന സന്ദേശങ്ങൾവായിച്ച് അതിൽ വീഴരുതെന്നും അവർ നല്കുന്നതോ അല്ലങ്കിൽ അപരിചിതമായി ഫോണിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്നും പോലീസ്നിർദേശം നൽകി. മോഹനവാഗ്ദാനങ്ങളുമായി വന്ന ലിങ്കുകൾ തുറന്നതിലൂടെ പണം നഷ്ടപെട്ട നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പരിചയമില്ലാത്ത ലിങ്കിൽ തുറന്ന് തട്ടിപ്പുകാരുടെ ഇരയാകുന്ന ആളുകളെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ . പ്രായമായവരും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാത്തവരുമാണ് ഇത്തരക്കാരുടെ കെണിയിൽ കൂടുതലായിപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
അപരിചിതമായ ലിങ്കുകൾ തുറക്കരുതെന്നും ഇത്തരം സന്ദേശം ലഭിച്ചാൽ എല്ലായ്പ്പോഴും ചിന്തിച്ചുപ്രവർത്തിക്കണമെന്നും പോലീസ് പറയുന്നു. ഐ.ടി. നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകളുടെ പരാതികൾ വർധിക്കുകയും വ്യാപകമാവുകയും ചെയ്തതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത് .
ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍ ഒരു യുവാവിനെ തന്നെ വിവാഹം ചെയ്തു
മുംബൈ: ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ച് മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്.ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്.മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവരുടെ അച്ഛന്‍ മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം.ഒരിക്കല്‍ സഹോദരിമാര്‍ക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.