ബെംഗളൂരു: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽ വാഹനപരിശോധന കർശനമാക്കി പോലീസ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ പോലീസ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ആവശ്യത്തിനായി അനധികൃതമായി കൊണ്ടുപോകുന്ന പണവും മറ്റു വിലപിടിപ്പുള്ളവസ്തുക്കളും പിടിച്ചെടുക്കുന്നതിനാണ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയത്.
ചെക്‌പോസ്റ്റുകളിൽ വാഹനങ്ങളെ നിരീക്ഷിക്കാൻ സി.ടി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസിനെ കൂടാതെ മറ്റു സർക്കാർ ഏജൻസികളും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ബെംഗളൂരു സോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം 541 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു
നാല്‍പ്പതുകാരന്റെ മലാശയത്തില്‍ കുക്കുമ്ബര്‍; വയറ്റിനുള്ളില്‍ നിന്ന് കുരു മുളച്ച് വളര്‍ന്നതാണെന്ന് വിശദീകരണം!
മലാശലയത്തില്‍ കുക്കുമ്ബര്‍ കുടുങ്ങിയെത്തി നാല്‍പ്പതുകാരന്റെ വിചിത്രമായ വിശദീകരണം കേട്ട് അന്തംവിട്ട് ഡോക്ടര്‍മാര്‍.കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. അടിവയറ്റില്‍ കടുത്ത വേദനയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. അസഹനീയമായ വേദന മൂലം നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.തുടര്‍ന്ന് എക്സ്റേ പരിശോധന നടത്തിയതിലാണ് മലാശയത്തില്‍ വലിയൊരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെ വസ്തു പുറത്തെടുത്തപ്പോഴാണ് കുക്കുമ്ബറാണെന്ന് മനസ്സിലായത്.
എങ്ങനെയാണ് മലാശയത്തില്‍ കുക്കുമ്ബര്‍ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. കഴിച്ച കുക്കുമ്ബറിന്റെ വിത്ത് വയറ്റിലിരുന്ന് വളര്‍ന്നതാകാമെന്നാണ് ഇയാളുടെ കണ്ടെത്തല്‍.വീട്ടില്‍ നിന്ന് പച്ച കുക്കുമ്ബര്‍ കഴിക്കുന്നത് പതിവാണെന്നും വയറ്റിലെത്തിയ വിത്തില്‍ നിന്ന് വളര്‍ന്ന കുക്കുമ്ബര്‍ മലാശയത്തില്‍ എത്തിയതാകാമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഈ വാദം അംഗീകരിച്ചിട്ടില്ല.