Home Featured ബംഗളൂരു: ഹെല്‍മറ്റ് ധരിച്ചില്ല; കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ദമ്ബതികളെ മണിക്കൂറുകള്‍ വഴി തടഞ്ഞ് പൊലീസ്

ബംഗളൂരു: ഹെല്‍മറ്റ് ധരിച്ചില്ല; കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ദമ്ബതികളെ മണിക്കൂറുകള്‍ വഴി തടഞ്ഞ് പൊലീസ്

ബംഗളൂരു: മാണ്ഡ്യയില്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ ദമ്ബതികളെ മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞു നിര്‍ത്തി പൊലീസ്.ഹെല്‍മറ്റു ധരിച്ചില്ലെന്ന കാരണത്താല്‍ പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, പിഴ അടക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലെന്ന് ദമ്ബതികള്‍ അറിയിച്ചു.കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും പൊലീസ് ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ പിതാവ് തന്‍റെ സുഹൃത്തിന്‍റെ പക്കല്‍ നിന്നും പണവുമായെത്തി പിഴയടച്ചു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് ബൈക്ക് കൈമാറി. സംഭവത്തെ അപലപിച്ച്‌ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി രംഗത്തെത്തി. മനുഷ്യത്വം മരവിക്കുന്ന ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച്‌ വരുന്നതില്‍ അദ്ദേഹം ആശങ്കയറിയിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നും പൊലീസ് സംവിധാനം ജനസൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെ ആളും പിടിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് മര്‍ദനമേറ്റ ആറുവയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയിലായി.അറസ്റ്റിലായ മുഹമ്മദ് ശിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്നതിന് മുമ്ബ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിച്ചതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷിനാണ് മര്‍ദനമേറ്റത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.കാറില്‍ ചാരിനിന്നതിന് ശിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാള്‍ കൂടി അടിക്കുന്നത് കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group