കാസറഗോഡ്; കർണാടക സ്വദേശികളായ യുവതികളെ മന്ത്രവാദത്തിന്റെ പേരിൽ കോഴി ചോര കുടിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മഞ്ചേരി പോലീസ്. പൈവളിഗെയിലുള്ള മന്ത്രിവാദിക്കെതിരെയാണ് അന്വേഷണം. വീട്ടിലെ ദോഷം പരിഹരിക്കാൻ എന്ന പേരിലാണ് ഇയാൾ സ്ത്രീകളെ ചോര കുടിപ്പിച്ചത്. വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകൾ ചർദ്ദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് കോഴികളുമായി സ്ത്രീകൾ എത്തി. ഇതിനെ കൊന്ന് ഇവയുടെ ചോര കുടിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നത്രേ. ചോര കുടിച്ച സ്ത്രീകൾ നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഛർദ്ദി അനുഭവപ്പെട്ട സ്ത്രീയോട് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് മന്ത്രവാദിയെ കുറിച്ച് ഇവർ പറഞ്ഞു. പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മരിക്കയിൽ മന്ത്രവാദിയും അമ്മയും താമസിക്കുന്ന വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; 72 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ; സ്‌കൂളുകള്‍ അടച്ചു
ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയില്‍ എത്തിയതോടെ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ചെന്നൈ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 8.4സെന്റിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. എഴുപത്തിരണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.
മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേരും, വീടിന്റെ ബാല്‍ക്കണി ഒരു ഭാഗം തകര്‍ന്ന് വീണ് ഒരു സ്ത്രീയുമാണ് മരിച്ചത്.