Home Featured ബെംഗളൂരു : ലൗ ജിഹാദിനു തടയിടാൻ ഉത്തർപ്രദേശ് മാതൃകയിൽ പ്രത്യേക പൊലീസ് സ്ക്വാഡ് വരുന്നു..

ബെംഗളൂരു : ലൗ ജിഹാദിനു തടയിടാൻ ഉത്തർപ്രദേശ് മാതൃകയിൽ പ്രത്യേക പൊലീസ് സ്ക്വാഡ് വരുന്നു..

ബെംഗളൂരു : ലൗ ജിഹാദിനു തടയിടാൻ ഉത്തർപ്രദേശ് മാതൃകയിൽ പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ഹിന്ദു ജനജാകൃതി സമിതി ഉൾപ്പെടെയുള്ള തീവ്രഹിന്ദു സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

നിർബന്ധിത മതപരിവർത്തനം തടയുന്നതിലേക്കുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ കർണാടക നിയമ സഭയിൽ സെപ്റ്റംബറിൽ പാസാക്കിയെങ്കിലും, സംസ്ഥാനത്തെ 5 ജില്ലകളിലെങ്കിലും ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ വ്യാപകമാണെന്നും ചില മദ്രസകൾ ഇതിനു കൂട്ടുനിൽക്കുന്നതായും നിവേദക സംഘം ധരിപ്പിച്ചു. ത ടർന്നാണ് ഇതിനു തടയിടാൻ സർക്കാരിന്റെ ഭാഗത്തു നിന്നു ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി, വീഡിയോകള്‍ കണ്ട് ചെയ്തതെന്ന് പതിനഞ്ചുകാരന്‍; രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരനാണ് ജനനേന്ദ്രിയത്തില്‍ സ്റ്റീല്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായത്.അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്‌റ്റേഷനിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്ലക്സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച്‌ അഗ്നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.

ശനിയാഴ്ച യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group