എങ്ങനെ വേദനയില്ലാതെ ആത്മഹത്യ ചെയ്യാം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞ ഒരു യുവാവിനെ മുംബൈ പൊലീസ് പിന്തുടർന്ന് സ്വന്തം ജീവനൊടുക്കുന്നതിൽ നിന്നും മോചിപ്പിച്ചു. യുഎസ് എൻഫോഴ്സ്മെന്റ് ഏജൻസി വിവരം നൽകിയതിനെ തുടർന്നാണ് മുംബൈയിലെ പൊലീസ് യുവാവിനെ കണ്ടെത്തിയത്. യുഎസ് നാഷണൽ സെൻട്രൽ ബ്യൂറോ-ഇന്റർപോൾ ഐപി വിലാസം, ലൊക്കേഷൻ തുടങ്ങിയ സുപ്രധാന വിവരങ്ങൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, ചൊവ്വാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ കുർള ഏരിയയിലെ ഒരു ഐടി കമ്പനിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തുന്നത്.
ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തുകയും യുവാവിന് കൗൺസിലിംഗ് നൽകുകയും ചെയ്തു.ജോഗേശ്വരി ഭാഗത്ത് നിന്നുമുള്ള യുവാവ് ഒരു പ്രൈവറ്റ് കമ്പനിയിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അനേകം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ ലോൺ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഹൗസിംഗ് ലോണിന്റെ അടവും മുടങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ ഇയാൾ ആകെ വിഷാദത്തിലാവുകയും വേദന ഇല്ലാതെ എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഇന്റർനെറ്റിൽ തിരയുകയും ചെയ്തു.
അതോടെ യുഎസ് കേന്ദ്രീകരിച്ചുള്ള ഏജൻസി ന്യൂഡെൽഹിയിലെ ഇന്റർപോൾ ഓഫീസിൽ വിവരം അറിയിച്ചു. അവിടെ നിന്നുമാണ് മുംബൈ പൊലീസിൽ വിവരം കൈമാറുന്നത്. മുംബൈ ക്രൈംബ്രാഞ്ചാണ് യുവാവിനെ അന്വേഷിച്ച് കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി കൗൺസലിംഗ് നൽകി. മൂന്നോ നാലോ തവണ നേരത്തെ ഇയാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസാരിച്ച ശേഷം ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടു. ഒപ്പം സൈക്കോതെറാപ്പി നൽകണം എന്ന് വീട്ടുകാരോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
രഹസ്യ അറയില്‍ 500 രൂപയുടെ നോട്ടുക്കെട്ടുകള്‍; നിലമ്ബൂരില്‍ 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം: കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം നിലമ്ബൂരില്‍ നിന്ന് പിടികൂടി. കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറില്‍ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപ പിടികൂടിയത്. ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലായിരുന്നു കുഴല്‍പ്പണം കണ്ടെത്തിയത്.നിലമ്ബൂര്‍ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്.
നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്‌ടര്‍ പി വിഷ്‌ണുവിന്‍്റെ നേതൃത്വത്തിലുള്ള സംഘവും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.കാറിന്‍റെ പുറക് വശത്തെ സീറ്റിലായിരുന്നു രഹസ്യ അറ നിര്‍മ്മിച്ചിരുന്നത്.
ഈ അറയ്‌ക്കുള്ളില്‍ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. പൊലീസ് പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കിയ ശേഷം ആദായ നികുതി വകുപ്പിനും ഇ ഡിക്കും റിപ്പോര്‍ട്ട് നല്‍കും. എഎസ്‌ഐ കെ അനില്‍കുമാര്‍, എസ്‌സിപിഒ ടിഎം ജംഷാദ്, സിപിഒമാരായ അനസ് പി, പ്രിന്‍സ് എന്നിവരും കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.