Home Featured കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി; ചോദിച്ചത് 10 ലക്ഷം ; സാഹസികമായി രക്ഷിച്ച്‌ പോലീസ്

കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി; ചോദിച്ചത് 10 ലക്ഷം ; സാഹസികമായി രക്ഷിച്ച്‌ പോലീസ്


ബംഗളൂരു: പത്തുലക്ഷം രൂപയ്‌ക്കായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രക്ഷകനായി പോലീസ്. കര്‍ണാടകയിലെ കുല്‍ബുറാഗിയിലെ സിദ്ദേശ്വര്‍ കോളനിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പത്ത് വയസ്സുകാരന്‍ സുദര്‍ശന്‍ റാത്തോഡിനെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.

പത്തുലക്ഷം രൂപയായിരുന്നു പ്രതികളുടെ ലക്ഷ്യം. സ്‌കൂള്‍ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഓട്ടോയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ട് പോയതിന് പിന്നാലെ കുട്ടിയുടെ പിതാവിനോട് പത്തുലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കല്‍ബുര്‍ഗി യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയവരുടെ ഫോണ്‍ നമ്ബര്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ നഗരപരിധിയില്‍ ഉണ്ടെന്നു മനസിലാക്കി പോലീസ് നഗരം വളഞ്ഞു.

പ്രതികളെ കുടക്കുകയെന്ന ലക്ഷ്യത്തില്‍ പണവുമായി രക്ഷിതാക്കള്‍ക്കൊപ്പം പോലീസ് സംഘവും എത്തുകയായിരുന്നു. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സംഘം ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. കൃത്യസമയത്ത് പോലീസ് കുട്ടിയെ രക്ഷിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി. കുട്ടി സുരക്ഷിതനാണെന്ന് ഡിസിപി എ. ശ്രീനിവാസലു അറിയിച്ചു. ഉടന്‍ നടപടി എടുക്കുമെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബൊമ്മ നായകുട്ടിയെ പോലെ’, വിവാദം; ധൈര്യമില്ലാത്തവരെ സിംഹം എന്ന് വിളിക്കാന്‍ പറ്റുമോയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്കെതിരായ പരാമര്‍ശം വിവാദമായതോടെ വിദീകരണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

ബൊമ്മയെ നായക്കുട്ടിയെന്ന് സിദ്ധരാമയ്യ വിളിച്ചതാണ് വിവാദമായത്. എന്നാല്‍ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിദ്ധരമായ്യ പറഞ്ഞു. ദേശീയ നേതാക്കളോട് സംസാരിക്കാന്‍ ബൊമ്മി ധൈര്യം കാണിക്കണമെന്നും നായക്കുട്ടിയെ പോലെ പെരുമാറരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു

‘ബൊമ്മക്ക് നേരന്ദ്ര മോദിക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമില്ലെന്നും എന്നാല്‍ മറ്റുള്ളവരുടെ ശക്തിയെ കുറിച്ച്‌ സംസാരിക്കും എന്നായിരുന്നു താന്‍ ഉദ്ദേശിച്ചത്’, സിദ്ദരാമയ്യ പറഞ്ഞു. ബൊമ്മയെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചില്ല. ഹൈക്കമാന്‍ഡിന് മുന്നില്‍ സംസാരിക്കാന്‍ കഴിയാത്ത ഭീരുവാണെന്ന് സൂചിപ്പിക്കാനാണ് നായക്കുട്ടി എന്ന് വിശേഷിപ്പിച്ചത്. നായ അതിന്റെ വിശ്വസ്തതയ്ക്കും നായ്ക്കുട്ടി അതിന്റെ ഭീരുത്വത്തിനുമാണ് പേരുകേട്ടത്’, സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

‘മൃഗങ്ങളുടെ പേരുകള്‍ ഉപയോഗിച്ച്‌ ആളുകള്‍ പല നേതാക്കളേയും അഭിസംബോധന ചെയ്യാറുണ്ട്. പലരും മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ‘രാജാഹുലി’ (കിംഗ് ടൈഗര്‍) എന്ന് വിളിക്കാറുണ്ട്. എന്നെ ‘ടഗരു’ (റാം-മുട്ടനാട്) എന്നും. ഇതില്‍ പ്രശ്നമാക്കുന്നത് എന്തിനാണ്? ഓരോ മൃഗത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്’, സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയുടെ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രധാനം. നിര്‍മല സീതാരാമന്‍ നിരസിച്ച 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റുകള്‍ ലഭിക്കാന്‍ ബൊമ്മ മോദി സര്‍ക്കാരിനോട് ആവശ്യപ്പെടട്ടെ.വിളനഷ്ട നഷ്ടപരിഹാരം, ജിഎസ്ടി നഷ്ടപരിഹാരം, ഇനിയും അനുവദിക്കാനുള്ള മറ്റ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിക്കണം. ഇതൊന്നും സംസാരിക്കാത്ത ആളെ സിംഹമെന്നും കടുവയെന്നും വിശേഷിപ്പിക്കാനാകുമോ?’ സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു.

ബുധനാഴ്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രിക്ക് മുന്നില്‍ ബൊമ്മ ഒരു നായക്കുട്ടിയെ പോലെയാണെന്നും 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റുകള്‍ അദ്ദേഹം കേന്ദ്രത്തോട് ചോദിക്കാന്‍ പോലും തയ്യാറാകുന്നുല്ലെന്നുമായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. അതേസമയം സിദ്ധരമായ്യയ്ക്ക് മറുപടിയുമായി ബൊമ്മയും രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ജനങ്ങളെ സേവിക്കുന്ന “വിശ്വസ്തനായ നായ” തന്നെയാണ് താന്‍ എന്നായിരുന്നു ബൊമ്മി പ്രതികരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group