മംഗളൂരു: സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേരിട്ട് ബാനര്‍ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് അഴിച്ചു മാറ്റി.ഞായറാഴ്ച പുലര്‍ന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട ബാനര്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വൈകുന്നേരമാണ് പൊലീസ് നീക്കം ചെയ്തു.സൂറത്കല്‍ നിന്ന് കൃഷ്ണപുരയിലേക്ക് റോഡ് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതര്‍ ബാനര്‍ സ്ഥാപിച്ചത്.
കര്‍ണാടക റിസര്‍വ് പൊലീസ് ക്യാംപ് പരിസരത്താണ് അനധികൃത നാമകരണം നടത്തിയ ജങ്ഷന്‍. പൊലീസ് ഒത്താശയോടെ നടന്ന ഏര്‍പാടാണിതെന്ന് നാട്ടുകാര്‍ ആരോപിച്ചു.തന്നെയുമല്ല രാത്രി പൊലീസ് പട്രോളിങ് പ്രദേശത്ത് സജീവമായതും സംശയമുണര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈയിടെ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്.
കേസ് അന്വേഷണം സൂറത്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയാല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പിതാവ് ഉമര്‍ ഫാറൂഖ് മംഗളൂരു സിറ്റി പൊലീസ് കമീഷണറെ അറിയിക്കുകയും അന്വേഷണ ചുമതല അസി.പൊലീസ് കമീഷണര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ആറ് പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.