Home Featured ബെംഗളൂരു : സർക്കാരിനെതിരേ പോസ്റ്ററുകൾ; നീക്കംചെയ്ത് പോലീസ്

ബെംഗളൂരു : സർക്കാരിനെതിരേ പോസ്റ്ററുകൾ; നീക്കംചെയ്ത് പോലീസ്

ബെംഗളൂരു : സംസ്ഥാന സർക്കാരിനെതിരേ ആരോപണങ്ങളുയർത്തി ബെംഗളൂരുവിൽ പോസ്റ്ററുകൾ പതിച്ചു. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് പോസ്റ്ററിൽ പറയുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിൽ കാണപ്പെട്ട പോസ്റ്ററുകൾ പോലീസ് ഉടൻ നീക്കം ചെയ്തു.ബി.ജെ.പി. സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ പേ.സി.എം. പോസ്റ്റർ പ്രചാരണം നടന്നതിനെ ഓർമിപ്പിക്കുന്നതായി ശനിയാഴ്ചകണ്ട പോസ്റ്ററുകൾ.

കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ‘ചൂടു പാല്‍ പ്രയോഗം’; ഉദ്യോഗസ്ഥയ്‌ക്ക് പൊള്ളലേറ്റു

ചെങ്ങന്നൂരില്‍ വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം.സംര്‍ഷത്തിനിടെ കച്ചവടക്കാരി ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂട് പാല്‍ ഒഴിച്ചു. ചൂട് പാല്‍ വീണ് ഉദ്യോഗസ്ഥയ്‌ക്ക് പൊള്ളലേറ്റു.ഇവരെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഒഴിപ്പിക്കല്‍ തടയാനെത്തിയ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

നഗരസഭ ക്ലീൻ സിറ്റി മാനേജര്‍ ഇൻചാര്‍ജ് സി നിഷയുടെ നേതൃത്വത്തിലാണ് കച്ചവടം ഒഴിപ്പിക്കാനെത്തിയത്.ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമായി കച്ചവടക്കാര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് കച്ചവടം നടത്തിയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ രാഖി ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂട് പാല്‍ ഒഴിക്കുകയായിരുന്നു. തിളച്ച എണ്ണ ഒഴിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരും പൊലീസും ഇടപ്പെട്ട് ശ്രമം തടഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group