Home Featured യാത്ര ചെയ്യാന്‍ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണം; ദക്ഷിണ റെയില്‍വെ

യാത്ര ചെയ്യാന്‍ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണം; ദക്ഷിണ റെയില്‍വെ

by കൊസ്‌തേപ്പ്

ചെന്നൈ: ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാ‍ര്‍ യാത്രക്കാരുടെ സീറ്റുകളില്‍ സ്ഥാനം പിടിക്കുന്നത് ഇനി നടക്കില്ല. യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയില്‍വെ ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പറഞ്ഞു.

ഇത്തരത്തില്‍ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാര്‍ ടിടി ക്ക് തന്റെ ഐഡി കാര്‍ഡ് കാണിക്കുന്നതാണ് പതിവ്. ഇതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയില്‍വെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റെടുത്തേ മതിയാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group