ബംഗളുരു: പട്ടിക ജാതി വിഭാഗങ്ങള്‍ക്കിടയിലെ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം നടത്തിയ ദലിത് ആക്ടിവിസ്റ്റുകള്‍ക്കു നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. 200 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പട്ടികജാതി വിഭാഗത്തെ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന ജസ്റ്റിസ് എ.ജെ.സദാശിവ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നല്കാന് പ്രതിനിധി സംഘത്തെ കൊണ്ടുപോകാന്‍ ശ്രമിച്ച സമരക്കാരെ പൊലീസ് മര്‍ദിക്കുകയായിരുന്നു. . എല്ലാ ദലിത് വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യയുടെ ആനുപാതികമായി സംവരണം നടപ്പാക്കണമെന്നാണ് കമ്മീഷന് ശിപാര്‍ശ.
ദലിത് സംഘര്‍ഷ സമിതി (ഡി.എസ്.എസ്) നേതാവ് കരിയപ്പക്ക് തലക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍ മല്ലേശ്വരത്തെ കെ.സി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവന്‍ഗരെ ഹരിഹര താലൂക്കിലെ ദലിത് സംഘര്‍ഷ സമിതി സ്ഥാപകന്‍ പ്രൊഫ ബി കൃഷ്ണപ്പയുടെ ശവകുടീരത്തില്‍ നിന്ന് ആരംഭിച്ച പദയാത്രയുടെ സമാപനമായിരുന്നു ഫ്രീഡം പാര്‍ക്കിലെ ബഹുജന സംഗമം. പ്രാഥമികമായി മഡിഗ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം നാള്‍ക്കുനാല്‍ ശക്തമാവുകയാണ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ദലിത് സംഘം.
ബാംഗ്ലൂരില്‍ റോഡില്‍ നടക്കാന്‍ കൈക്കൂലി; ദമ്ബതിമാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ബെംഗളൂരു:നഗരത്തിലെ നിരത്തിലൂടെ നടക്കാന്‍ ദമ്ബതിമാരോട് കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്.രാത്രി 11നു ശേഷം ബെംഗളൂരുവിലെ നിരത്തില്‍ നടക്കുന്നത് നിയമലംഘനമാണെന്ന് പറഞ്ഞാണ് ദമ്ബതികളെ തടഞ്ഞുനിര്‍ത്തിയ 2 പൊലീസുകാര്‍ 1000 രൂപ കൈക്കൂലി വാങ്ങിയത്.നൈറ്റ് പാര്‍ട്ടിക്ക് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന ദമ്ബതികളെയാണ് രാത്രി 12.30ന് പട്രോളിങ് സംഘത്തിന്റെ ഭാഗമായ പൊലീസുകാര്‍ തടഞ്ഞത്.വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
രാത്രിയിലെ നടത്തം നിയമവിരുദ്ധമാണെന്നും കേസെടുക്കാതിരിക്കാന്‍ 3000 രൂപ വേണമെന്നുമാണ് പൊലീസുകാര്‍ ദമ്ബതികളോട് ആവശ്യപ്പെട്ടത്.തുടര്‍ന്ന് 1000 രൂപ നല്‍കിയശേഷമാണ് ഇവരെ വിട്ടത്.രാത്രിയാത്ര പാടില്ലെന്നും കണ്ടാല്‍ കേസെടുക്കുമെന്ന് താക്കീത് നല്‍കിയെന്നും ദമ്ബതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.ഈ ട്വീറ്റിനെ തുടര്‍ന്നാണ് ബെംഗളൂരു നോര്‍ത്ത് ഡിസിപി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.