മൈസൂരു : മൈസൂരുവിലെ ഔട്ടർ റിങ് റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്കെതിരേ നടപടിയെടുക്കാൻ സിറ്റി പോലീസ്. അതിവേഗക്കാരെ പിടികൂടാനായി വൈകാതെ പോലീസ് ഊർജിതമായ പട്രോളിങ് ആരംഭിക്കും.നഗരത്തിനുചുറ്റുമായി 42 കിലോമീറ്റർ ദൈർഘ്യത്തിലാണ് റിങ് റോഡ് സ്ഥിതിചെയ്യുന്നത്. നഗരത്തിനകത്തെ റോഡുകളെ അപേക്ഷിച്ച് വാഹനങ്ങൾ കുറവായതിനാൽ അതിവേഗത്തിലാണ് റിങ് റോഡിലൂടെ വാഹനങ്ങളുടെ സഞ്ചാരം.
വേഗതനിയന്ത്രിക്കാൻ റോഡിൽ പലയിടത്തും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും അതിവേഗക്കാർ പരിഗണിക്കാറില്ല. അതിനാൽ, പലപ്പോഴും ബാരിക്കേഡുകൾ ഇടിച്ചുതെറിപ്പിക്കുന്നതും പതിവാണ്.വാഹനങ്ങളുടെ അതിവേഗം തുടരുന്നതിനെത്തുടർന്നാണ് പട്രോളിങ് ഊർജിതമാക്കാൻ സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത്ത് ഉത്തരവിട്ടത്.ഔട്ടർ റിങ് റോഡിൽ പട്രോളിങ് നടത്താൻവേണ്ടി മാത്രം പുതിയ നാല് വാഹനങ്ങൾ പോലീസിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ നാല് വാഹനങ്ങളും 24 മണിക്കൂറും റിങ് റോഡിൽ പട്രോളിങ്ങിന് ഉണ്ടാകും.
വാഹനങ്ങളുടെ അതിവേഗം തുടരുന്നതിനെത്തുടർന്നാണ് പട്രോളിങ് ഊർജിതമാക്കാൻ സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത്ത് ഉത്തരവിട്ടത്.ഔട്ടർ റിങ് റോഡിൽ പട്രോളിങ് നടത്താൻവേണ്ടി മാത്രം പുതിയ നാല് വാഹനങ്ങൾ പോലീസിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ നാല് വാഹനങ്ങളും 24 മണിക്കൂറും റിങ് റോഡിൽ പട്രോളിങ്ങിന് ഉണ്ടാകും.
കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ വസതിയില്‍ ലോകായുക്ത റെയ്ഡ്; ആറ് കോടി രൂപ കണ്ടെടുത്തു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തു.മാഡല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ് സംഭവം.കഴിഞ്ഞ ദിവസം 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകനെ ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.
ഐഎഎസ് ഓഫീസറായ പ്രശാന്ത് കിഷോറാണ് പിടിയിലായത്. ഇതിന് പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയിലാണ് പണം കണ്ടെടുത്തത്.40 ലക്ഷം രൂപ ഒരു കോണ്‍ട്രാക്ടറില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. 81 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.ഇത് ലോകായുക്തയെ അറിയിച്ചതോടെ പണവുമായി തെളിവുകളോടെ ഇയാളെ പിടികൂടാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്നു ബാഗുകളില്‍ പണവുമായാണ് ഇയാള്‍ പിടിയിലായത്.