പോലീസിനോടുള്ള ദേഷ്യത്തില്‍ കർണാടക നിയമസഭാമന്ദിരത്തിന് മുന്നില്‍ ബൈക്ക് കത്തിച്ച് യുവാവ് . കർണാടക ചള്ളക്കരെ സ്വദേശിയായ പൃഥ്വിരാജ് എന്ന യുവാവാണ് അമ്മയെ ശകാരിച്ച പോലീസുകാരോടുള്ള ദേഷ്യത്തില്‍ വിധാൻ സൗദയ്ക്ക് മുന്നില്‍ ബൈക്കിന് തീ കൊളുത്തിയത്.ട്രക്കിംഗിന് പോയ പൃഥ്വിരാജിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തയായ മാതാവ് ചള്ളക്കെരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി .
എന്നാല്‍ പൃഥ്വിയുടെ അമ്മയെ പോലീസ് അധിക്ഷേപിക്കുകയായിരുന്നു. ഇതില്‍ കുപിതനായ യുവാവ് ബൈക്കുമായി നിയമസഭാ മന്ദിരത്തിന് മുന്നിലെത്തില്‍ കത്തിക്കുകയായിരുന്നു . സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി പ്രസവിച്ചത് സിനിമ തിയേറ്ററിൽ ;കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്കി തീയേറ്റർ
സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്.സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു.തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്ബോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു.
തന്റെ 3 വയസ്സുള്ള മകന് ലിയാമിനും തന്റെ മാതാപിതാക്കള്‍ക്കുമൊപ്പം സിനിമയ്ക്ക് എത്തിയ അവര്‍ക്ക് സ്ക്രീനിംഗ് തുടങ്ങി 20 മിനിറ്റിനുള്ളില്‍ അസ്വസ്ഥത ആരംഭിച്ചു. ഇതോടെ ശുചിമുറിയോട് ചേര്‍ന്ന്, ലോബിയില്‍ കൊണ്ടുകിടത്തുകയും അവിടെ വെച്ച് പ്രസവിക്കുകയും ചെയ്തു. പാരാമെഡിക്കിന്റെ നിര്‍ദ്ദേശപ്രകാരം സിനിമയ്ക്ക് എത്തിയ ആമി സ്ക്രീനും സിനിമാശാലയിലെ ഡ്യൂട്ടിയിലുള്ള മാനേജര്‍ ജേസി ഹൗക്രോഫ്റ്റുമായിരുന്നു പ്രസവം എടുത്തത്. 10 മിനിറ്റിനുള്ളില്‍ 7 പൗണ്ട് ഭാരത്തില്‍ ലോറി മൈല്‍സ് ജനിച്ചു.കുഞ്ഞിന്റെ പിതാവ് വിന്‍സെന്റ് ഗാരെത്ത് മൈല്‍സ് ഈ സമയത്ത് കാര്‍ഡിഫില്‍ ജോലി സ്ഥലത്തായിരുന്നു.
അദ്ദേഹം വിവരം അറിഞ്ഞ് ഉടന്‍ തന്നെ തീയേറ്ററിലേക്ക് ഓടിയെത്തുകയും തന്റെ നവജാതശിശുവിനെ കാണുകയും സിനിമാശാലയിലെ ജീവനക്കാര്‍ക്ക് നന്ദി പറയുകയും ചെയ്തു. എന്തായാലും തീയേറ്ററില്‍ ജനിച്ച ‘കുഞ്ഞ് ലോറി’ ക്ക് ഇപ്പോള്‍ ആജീവനാന്ത സൗജന്യസിനിമ വാഗ്ദാനം ചെയ്തിരിക്കുകയണ് തീയേറ്ററുകാര്‍. അവള് ജീവിച്ചിരിക്കുന്നിടത്തോളം ഒരിക്കലും സിനിമാ ടിക്കറ്റിന് പണം നല്‍കേണ്ടതില്ലെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ദമ്ബതികളുടെ മകന് ലിയാമിന്റെ ജനനവും അസാധാരണ ഇടത്തായിരുന്നു.
കാറിലായിരുന്നു ലിയാമിന്റെ ജനം. “കാറിലെ ജനനം മോശമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ സിനിമയുടെ കഥയും പറയാനുണ്ട്!” പിതാവ് വിന്‍സെന്റ് പറഞ്ഞു.അപ്രതീക്ഷിതമായ സാഹചര്യത്തില്‍ വേണ്ടവിധമുള്ള ടീം വര്‍ക്ക് നടത്തിയ തന്റെ ജീവനക്കാര്‍ അഭിമാനം അര്‍ഹിക്കുന്നുണ്ടെന്നാണ് സിനിമാ വേള്‍ഡിന്റെ ജനറല്‍ മാനേജര്‍ മോ വില്യംസ് പറഞ്ഞത്.