Home Featured വിവാഹാലോചനയുടെ മറവില്‍ ബെംഗളുരു സ്വദേശിയെ കബളിപ്പിച്ച്‌ 18 ലക്ഷത്തിന്റെ ആഭരണങ്ങളും പണവും കവര്‍ന്നു; യുവാവിനായി അന്വേഷണം

വിവാഹാലോചനയുടെ മറവില്‍ ബെംഗളുരു സ്വദേശിയെ കബളിപ്പിച്ച്‌ 18 ലക്ഷത്തിന്റെ ആഭരണങ്ങളും പണവും കവര്‍ന്നു; യുവാവിനായി അന്വേഷണം

മാട്രിമണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച്‌ 18 ലക്ഷം രൂപയുടെ ആഭരണങ്ങളും, 65,000ത്തിലേറെ രൂപയും യുവാവ് തട്ടിയെടുത്തതായി പരാതി.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയ അന്‍ഷുല്‍ ജെയിനെന്ന യുവാവാണ് വന്‍തട്ടിപ്പ് നടത്തിയത്. മാട്രിമണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും വാട്‌സാപ്പ് വഴി ബന്ധം തുടര്‍ന്നു. ബെംഗളുരു സ്വദേശിയായ യുവതിയെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തുന്നതിനെന്ന് പറഞ്ഞ് ഇയാള്‍ ഡല്‍ഹിയിലെ ഒരു വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചു.

നല്ല വസ്ത്രം ധരിച്ചെത്തണമെന്നും റിസപ്ഷനില്‍ പങ്കെടുക്കുന്നതിനായി ആഭരണങ്ങള്‍ കൈവശം കരുതണമെന്ന നിര്‍ദേശവും നല്‍കി. നിശ്ചയിച്ചതനുസരിച്ച്‌ മേയ് 7 ന് യുവതി ഡല്‍ഹിയിലെത്തിയപ്പോള്‍ അന്‍ഷുല്‍ കാറുമായെത്തി കൂട്ടിക്കൊണ്ടു പോയി. ഭക്ഷണം കഴിച്ച്‌ യാത്ര തുടരവേ കാറിന് തകരാറുണ്ടെന്നും പരിശോധിക്കാന്‍ പുറത്തിറങ്ങണമെന്നും അന്‍ഷുല്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതി കാറില്‍ നിന്ന് പുറത്തിറങ്ങിയതും ഇയാള്‍ കാറുമായി കടന്നുകളഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.

അന്‍ഷുല്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ യുവതി ആഭരണങ്ങളെല്ലാം കയ്യില്‍ കരുതിയിരുന്നു. ഇതടങ്ങിയ ബാഗുമായാണ് പ്രതി കടന്നുകളഞ്ഞത്. 14 സ്വര്‍ണവളകളും 2 രത്‌നാഭരണങ്ങളും, സ്റ്റഡുകളും ജിമിക്കിയും, നെക്ലേസ് എന്നിവയ്ക്ക് പുറമെ സാംസാങിന്റെ വിലയേറിയ ഫോണ്‍, 3 എടിഎം കാര്‍ഡുകള്‍, വീടിന്റെ താക്കോല്‍ , എയര്‍ലൈന്‍ ജീവനക്കാരിയായ യുവതിയുടെ ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.

ബാഗുമായി കടന്നുകളഞ്ഞതിന് പിന്നാലെ നാല് തവണയായി ഇയാള്‍ 68000 രൂപ പിന്‍വലിച്ചുവെന്നും കണ്ടെത്തി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

ലിങ്ക്ഡ്‌ഇനില്‍ ജോലി; ജോയിന്‍ ചെയ്യുന്നതിന് മുമ്ബ് പിരിച്ചുവിട്ട് കമ്ബനി.

ടെക് കമ്ബനികളിലെ വ്യാപക പിരിച്ചിവിടല്‍ തുടരുകയാണ്. മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങി മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.ഇപ്പോള്‍ ലിങ്ക്ഡ്‌ഇനും ജീവനക്കാരെ പിരിച്ചുവിടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ലിങ്ക്ഡ്‌ഇന്‍ ജീവനക്കാര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ലിങ്ക്ഡ്‌ഇന്നിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്, കമ്ബനി മാസങ്ങള്‍ക്ക് മുമ്ബ് പുതിയ ആളുകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ റദ്ദാക്കുകയാണ്.

മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രെഷര്‍മാരില്‍ ഒരാളാണ് ലിയ ഷുമാച്ചര്‍, ഇതിനുമുമ്ബ് ലിങ്ക്ഡ്‌ഇനില്‍ ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ കമ്ബനി തനിക്ക് ജോലി വാഗ്ദാനം ചെയ്തതായി അവരുടെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലിങ്ക്ഡ്‌ഇന്‍ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി. തെളിവായി ലിങ്ക്ഡ്‌ഇന്‍ ടീമില്‍ നിന്നുള്ള ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി അറ്റാച്ച്‌ ചെയ്തിട്ടുണ്ട്.

ലിങ്ക്ഡ്‌ഇനില്‍ ജോലി ലഭിച്ചതുകൊണ്ട് ഈ മാസങ്ങളിലെല്ലാം മറ്റ് ജോലി ഓഫറുകളും അവസരങ്ങളും അവഗണിച്ചുവെന്ന് യുവതി പറയുന്നു.ഏറെ നിരാശകരമാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group