ബെംഗളൂരു: മലയാളി മാധ്യമപ്രവർത്തകബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ ആരോപണവിധേയനായഭർത്താവിനെ കണ്ടെത്താനാകാതെ പൊലീസ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് വാർത്താ ഏജൻസിയായ റോയിട്ടേഴിസിലെ ജീവനക്കാരിയായ കാസറഗോഡ് സ്വദേശിനി ശ്രുതി നാരായണനെ വൈറ്റ്ഫീൽഡ് നരഹനഹള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പുകയാണ് ബെംഗളൂരു പൊലീസ്.നരഹനഹള്ളിയിലെ തങ്ങളുടെ അടച്ചിട്ടഅപ്പാർട്ട്മെന്റിലായിരുന്നു ശ്രുതി നാരായണനെ(35)മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയംഭർത്താവ് അനീഷ് കൊയ്യോടാൻ കോറോത്ത് (42)ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ശ്രുതിയുടെബന്ധുക്കൾ അനീഷിന് എതിരെ പരാതിനൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇയാളെകണ്ടെത്താനായിട്ടില്ലെന്നാണ് ബെംഗളൂരുവൈറ്റ്ഫീൽഡ് പൊലീസ് നൽകുന്ന വിവരം.ഇയാളെ കണ്ടെത്തി ചോദ്യംചെയ്താലേ കേസിൽ തുടർനടപടിയുണ്ടാകൂ എന്ന നിലപാടാണ് പൊലീസിനുള്ളത്. ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങൾ ചുമത്തി ബന്ധുക്കളുടെ പരാതിയിൽ അനീഷിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു.ഭർത്താവിന്റെ പീഡനത്തെത്തുടർന്നാണ് ശ്രുതി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും. ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരം മർദിച്ചിരുന്നു എന്നും ബെംഗളൂരു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്നും എഫ്ഐആറിൽ പരാമർശം ഉണ്ട്. ശ്രുതിയെ നിരീക്ഷിക്കാൻ മുറിക്കുളിൽ സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചിരുന്നു എന്നും എഫ്ഐആർ ചൂണ്ടിക്കാട്ടിയിരുന്നു.
പണത്തിന് വേണ്ടി ഭർത്താവ് അനീഷ് ശ്രുതിയെ നിരന്തരം പീഡിപ്പിച്ചിരുന്നവെന്ന് സഹോദരനും ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ വർഷങ്ങളിൽ തന്നെ പീഡനം ആരംഭിച്ചിരുന്നെങ്കിലും വീട്ടുകാരോട് ശ്രുതിയൊന്നും പറഞ്ഞിരുന്നില്ല. നാല് വർഷത്തോളം ഇക്കാര്യങ്ങൾ ശ്രുതി സഹിക്കുകയായിരുന്നു.
മാനസിക-ശാരീരിക പീഡനങ്ങൾ സഹിച്ചു അവൾ കഴിയുമ്ബോൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ലൈഫ് ഇങ്ങനെയല്ലേ അതുകൊണ്ട് ഒന്നു കൂടി ശ്രമിക്കാമെന്നാണ് ശ്രുതി പറഞ്ഞത്. അനീഷിന്റെ പീഡനമാണ് സഹോദരിക്ക് ഈ ഗതിയുണ്ടാക്കിയത് എന്നുമായിരുന്നു ശ്രുതിയുടെ സഹോദരന്റെ പ്രതികരണം.