Home Featured ഒളിവില്‍ കഴിയുന്ന ഷാജന്‍ സ്കറിയയ്ക്കായി ബെംഗളുരുവിലും പുണെയിലും പഴുതടച്ച്‌ അന്വേഷണം

ഒളിവില്‍ കഴിയുന്ന ഷാജന്‍ സ്കറിയയ്ക്കായി ബെംഗളുരുവിലും പുണെയിലും പഴുതടച്ച്‌ അന്വേഷണം

ഒളിവില്‍ കഴിയുന്ന മറുനാടൻ മലയാളി എഡിറ്ററെ തെരഞ്ഞ് ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ ബെംഗളുരുവില്‍.മറ്റൊരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ പുണെയിലും എത്തിയിട്ടുണ്ട്. ഷാജൻ സ്കറിയ സംസ്ഥാനത്തിനു പുറത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്നാണ് വിവരം.ഷാജനെ കണ്ടെത്തുന്നതിന്റെ ഭാഗമായി മറുനാടൻ മലയാളിയുടെ വിവിധ ഒഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. പി വി ശ്രീനിജൻ എംഎല്‍എക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോലീസ് നടപടി കടുപ്പിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.

ഷാജനെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സഹേബ് വ്യക്തമാക്കിയിരുന്നു. മറുനാടൻ മലയാളിയുടെ വിവിധ ഓഫീസുകളിലെ റെയ്ഡിനു പിന്നാലെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഷാജൻ അപ്പീല്‍ നല്‍കിയത്. ഷാജന്റെ ഓണ്‍ലൈൻ ചാനലില്‍ വന്ന വീഡിയോ അപകീര്‍ത്തിപരമാണെന്ന നിരീക്ഷണത്തോടെയാണ് ഷാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ശൈശവ വിവാഹം; ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ കേസ്

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ശൈശവ വിവാഹം നടനെന്ന പരാതിയില്‍ ശിശുക്ഷേമ സമിതി പൊലീസിനോടു റിപ്പോര്‍ട്ട് തേടി.ചെര്‍പ്പുളശ്ശേരി തൂത ക്ഷേത്രത്തില്‍ മുപ്പത്തിരണ്ടുകാരൻ പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞമാസം 29 ന് നൂറിലധികമാളുകളുടെ സാന്നിധ്യത്തില്‍ പതിനേഴുകാരിയുടെ വിവാഹം നടന്നെന്ന പരാതിയിലാണ് ശിശുക്ഷേമ സമിതി അന്വേഷണം നടത്തിയത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠൻ, പെണ്‍കുട്ടിയുടെ അച്ഛൻ, അമ്മ എന്നിവര്‍ക്കെതിരേയാണ് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തത്.

ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ കുടുംബത്തിൻറെ സാമ്ബത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പൊലീസ് പറയുന്നത്.

ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി തുടര്‍നടപടികള്‍ സ്വീകരിക്കും.മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി തുടര്‍നടപടികള്‍ സ്വീകരിക്കും.വധുവിൻറെ പ്രായത്തെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി.

ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച്‌ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്ടെത്തിയാല്‍ വിവാഹത്തിന് നേരിട്ട് സഹായം നല്‍കിയവര്‍ക്കുമെതിരെയും പൊലീസ് കേസെടുക്കും. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ വിവരം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group