ബെംഗളൂരു: പൊലീസ് ജീപപ്പ് മോഷ്ടിച്ച് 112 കിലോമീറ്റര്‍ സഞ്ചരിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലാണ് തന്റെ വിചിത്രമായ ആഗ്രഹം സാധിക്കുന്നതിനായി യുവാവ് പൊലീസ് ജീപ്പുമായി കടന്നു കളഞ്ഞത്. നാഗപ്പ വൈ ഹദപ്പാഡ് (45) എന്ന യുവാവാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന നാഗപ്പയ്ക്ക് പൊലീസ് ജീപ്പ് ഓടിക്കണമെനന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത് സാധ്യമാക്കാനാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 3.30ഓടെ അന്നിഗെരി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ നാഗപ്പ ജീപ്പ് മോഷ്ടിക്കുകയായിരുന്നു. ജീപ്പിനുള്ളില്‍ തന്നെ കീ ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി.
സംഭവ സമയത്ത് സ്റ്റേഷനില്‍ രണ്ട് പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പൊലീസ് ജിപ്പുമായി 112 കിലോമീറ്റര്‍ സഞ്ചരിച്ച ഇയാള്‍, ഒരിടത്ത് ജീപ്പ് നിര്‍ത്തി വിശ്രമിച്ചു. പൊലീസുകാരില്ലാത്ത ജീപ്പ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസ്സിക പ്രശ്‌നമുള്ളതായി പൊലീസ് സംശയിക്കുന്നു.