Home Featured അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. 

അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തിൽ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങൾ രാസപരിശോധന ഫലം വരണം.  കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. എങ്കിൽമാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ. 

പച്ചവെള്ളത്തിൽ നിമിഷ നേരംകൊണ്ട് നല്ല ചൂടുള്ള കട്ടൻ ചായ; അത്ഭുത തേയില എറണാകുളത്തുള്ള ഹോട്ടലിൽ, പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

പറവൂർ: പച്ചവെള്ളത്തിൽ ഇട്ടാൽ നിമിഷ നേരംകൊണ്ട് കട്ടൻ ചായ ആകുന്ന ചായപ്പൊടി കണ്ടെത്തി. എറണാകുളത്തുള്ള ഒരു ഹോട്ടലിലാണ് ഇത്തരത്തിലൊരു മാരകമായ ചായപ്പൊടി കണ്ടെത്തിയത്. പിന്നാലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ചേന്ദമംഗലം കവലയിൽ മജ്ലിസ് ഹോട്ടലിലാണ് സംഭവം. ഇവിടെ നിന്ന് മായം ചേർത്ത 2 കിലോഗ്രാം തേയില കണ്ടെത്തി.

ഈ ഹോട്ടൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് മയം ചേർക്കലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ വ്യാജൻ ആണെന്ന് കണ്ടെത്തി. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളർ ഇളകി കടുപ്പമമുള്ള കട്ടൻചായ പോലെയായി.

വെടിമറ സ്വദേശി ഹസൻ വിതരണം ചെയ്ത തേയിലയാണെന്ന് ഇതെന്ന് കടയുടമ പറയുന്നു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചിരിക്കുകയാണ്. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ബിൽ നൽകാതെ ഹസൻ ഇതു വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് അധികൃതർക്കു ലഭിച്ച വിവരം. മായം ചേർത്ത ചായപ്പൊടി വിൽപന നടത്തിയതിന് ഇയാൾക്കെതിരെ അധികൃതർ കേസ് കൊടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group