ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയും മണിക്കൂറുകളോളം ബന്ദിയാക്കുകയും ചെയ്ത കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. പത്ത് മാസം മുൻപ് ഇവരുടെ വീട്ടിൽ മോഷണം നടത്തിയത് വേലക്കാരിയായ ഈ സ്ത്രീയാണെന്ന്ആരോപിച്ചായിരുന്നു മർദ്ദനം. പത്ത് മാസം മുൻപാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്.
ഇതിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ഒൻപതിന് ഇവരുടെ വീട്ടിൽ ആഭിചാരക്രിയകളും നടന്നിരുന്നു. ആഭിചാര കർമങ്ങൾക്കുശേഷം ജോലിക്കാർക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാൻ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാൽ അവരാകും മോഷ്ടാവ്എന്നു മന്ത്രവാദി പറയുകയും ചെയ്തു.
അരിയും നാരങ്ങയും തിന്നതിനു തൊട്ടു പിന്നാലെയുവതിയുടെ മുഖം ചുവന്നതോടെ ഇവരാണ്മോഷണം നടത്തിയതെന്ന് ഉറപ്പിച്ച വീട്ടുടമ സ്ത്രീയെ ക്രൂരമായി മർദിക്കാൻ തുടങ്ങി.മറ്റു വീട്ടുജോലിക്കാർ നോക്കിനിൽക്കെ അതിജീവിതയെ വിവസ്ത്രയാക്കുകയും മുറിയിൽ24 മണിക്കൂറോളം ബന്ദിയാക്കുകയും ചെയ്തു.ഓഗസ്റ്റ് പത്തിനു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി യുവതി അക്രമിയുടെ അനുവാദം തേടുകയും അപമാനം സഹിക്കാൻ വയ്യാതെ ശുചിമുറിയിൽ വച്ച് വിഷം കഴിക്കുകയുംചെയ്തു.
സ്ത്രീയുടെ നില ഗുരുതരമായതോടെഅക്രമികൾ അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന്സ്ത്രീയുടെ പരാതിയിൽ കേസെടുത്തതായി മൈദൻഗർഹി പൊലീസ് അറിയിച്ചു. സത്ബാരിയിലെ അൻസൽ വില്ലയിലുള്ള ആഡംബര ഫാം ഹൗസിൽ വീട്ടുജോലിക്കുനിന്ന് 43 വയസ്സുകാരിയാണ് ക്രൂരമായ മർദനത്തിനും അതിക്രമത്തിനും ഇരയായത്.
- 36-ാം വയസിൽ ഹൃദയാഘാതം; ലോകത്തോട് വിടപറഞ്ഞ് സിനിമാ നിരൂപകൻ കൗശിക്, ഹൃദയഭേദകമെന്ന് ദുൽഖർ, മിസ് ചെയ്യുമെന്ന് വിജയ് ദേവരക്കൊണ്ട
- കോഴിക്കോട് കുതിരവട്ടത്ത്നിന്ന് രക്ഷപ്പെട്ടയാളെ കർണാടക പോലീസ് പിടികൂടി
കൂടത്തായി കൊലപാതക പരമ്ബര: രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ റോയ് തോമസ്, സിലി കൊലക്കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. പ്രതിയായ ജോളി ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഴുവന്‍ കേസുകളും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊലക്കേസുകള്‍ ഈ മാസം 31ന് പരിഗണിക്കും.
കൂടത്തായി പൊന്നാമറ്റം വീട്ടില്‍ പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്ബരയുടെ ചുരുളഴിച്ചത്.
2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തിയത്.