മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുണ്‍ ആരാധ്യക്കെതിരെ പൊലീസ് കേസ്.സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുണ്‍ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 2019 മുതല്‍ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യ ചിത്രങ്ങള്‍ കാണാനിടയാകുന്നത്. ഇതോടെ അവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.
കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാള്‍ വർഷ കാര്യങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വർഷയ്‌ക്ക് അയച്ചു നല്‍കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ടതോടെയാണ് അവർ പാെലീസിനെ സമീപിച്ചത്. വേറെ ആരെയെങ്കിലും വിവാഹം ചെയ്താല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ബസവേശ്വർനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്. വരുണ്‍ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തുറന്നു പറച്ചിലുമുണ്ടാകുന്നത്.
ഭര്‍ത്താവ് മരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ജീവനൊടുക്കി ഭാര്യ
ഭര്‍ത്താവ് മരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി ഭാര്യ. തിങ്കഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭര്‍ത്താവ് തതുര രജ്പുത് (85)മരിച്ചത്.കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രാജ്പുത് അസുഖബാധിതനായിരുന്നു. ഭര്‍ത്താവിന്റെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ, അംഗവൈകല്യമുള്ള ഭാര്യ ജംനാഭായി രജ്പുത് വീട്ടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഭാദേസര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഭാര്യാഭര്‍ത്താക്കന്മാരെ ഒരേ ചിതയില്‍ തന്നെ അടക്കം ചെയ്തു.അതേസമയം ഭര്‍ത്താവിന്റെ ചിതയില്‍ ആത്മാഹൂതി ചെയ്യുന്ന ആചാരമായ സതി അനുഷ്ഠിക്കാന്‍ ജംനാഭായി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അതൊരു തമാശയായാണ് കണ്ടിരുന്നതെന്ന് ജംനാഭായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗ്രാമവാസികള്‍ പറഞ്ഞു.
തതുര രജപുത്രന് നാല് ആണ്‍മക്കളാണ്. ഖേംചന്ദ്ര, ബന്‍സിധര്‍, ഇന്ദ്രകുമാര്‍, ജുഗല്‍ കിഷോര്‍. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ നേരത്തെ തന്നെ മരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ദ്രകുമാര്‍ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് ജുഗല്‍കിഷോര്‍ എന്ന രണ്ടാമത്തെ മകന്റെ മരണം.