ലക്‌നൗ: ഫേസ്ബുക്കിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഫിറോസാബാദ് സ്വദേശി സന്ദീപിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സന്ദീപിന്റെ ഫേസ്ബുക്ക് പേജിൽ ഭാര്യ സ്വന്തം നഗ്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് ഇത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സമ്മതിച്ചില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ ഇയാൾ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.
കുളിക്കുന്നതിനിടെ വീഡിയോ കോൾ ചെയ്തുകൊണ്ടായിരുന്നു സന്ദീപ് ദൃശ്യങ്ങൾ കൈക്കലാക്കിയതെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ 2008 ലെ ഐടി നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ഭർത്താവ് തന്നെ നിരന്തരം വിഡിയോ കോളുകൾ ചെയ്യാറുണ്ടെന്നും അത്തരത്തിലൊരു കോളിനിടയിൽ താൻ കുളിക്കുന്നതിനിടെ തന്റെ വീഡിയോ തയ്യാറാക്കിയെന്നുമാണ് തന്റെ പരാതിയെന്ന് ഭാര്യ പറഞ്ഞു. ”അവൻ ഒരു വീഡിയോ എടുക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,” അവൾ പോലീസിനോട് പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ഭർത്താവിന്റെ ഫേസ്ബുക്ക് പേജിൽ താൻ കുളിക്കുന്ന ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയെന്ന് ഭാര്യ പറഞ്ഞു. ഉടൻ തന്നെ തന്റെ ഭർത്താവിനെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്യാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. “എന്റെ ഭർത്താവ് സോഷ്യൽ മീഡിയയ്ക്ക് അടിമയാണ്, പക്ഷേ അദ്ദേഹത്തിന് ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” ഭാര്യ കൂട്ടിച്ചേർത്തു .
മംഗലൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി
മംഗലൂരു: മംഗലൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്ത കാര്യം സൂചിപ്പിച്ച് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാദേശിക സുരക്ഷയോ സാമ്ബത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എട്ട് വര്‍ഷത്തിനുളളില്‍ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി അനുവദിച്ചത്. കര്‍ണാടകയില്‍ എട്ട് ലക്ഷത്തിലധികം വീടുകള്‍ നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.ജല്‍ ജീവന്‍ മിഷനു കീഴില്‍ 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6 കോടിയിലധികം വീടുകളില്‍ പൈപ്പ് വെളളം എത്തിച്ചു.
കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ആദ്യമായി പൈപ്പ് വെള്ളം എത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.കണ്ടെയ്നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത ബര്‍ത്ത് നമ്ബര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തതില്‍ ഏറ്റവും പ്രധാനം.
രാജ്യത്തെ തുറമുഖ വികസനത്തില്‍ നിര്‍ണായകമാണിത്. പോര്‍ട്ട് ഏറ്റെടുത്ത 1000 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.പദ്ധതി പൂര്‍ത്തിയാകുമ്ബോഴേക്കും തുറമുഖത്തിന്റെ ശേഷി നാല് മടങ്ങായി ഉയരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഈ തീരപ്രദേശത്തിന്റെ വികസനത്തിനൊപ്പം കര്‍ണാടകയുടെ വികസനം കൂടിയാണ് യാഥാര്‍ത്ഥ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനും ആഗോള വിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗര്‍മാല പദ്ധതിയുടെ കുടക്കീഴില്‍ നടക്കുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാമൂഹിക-സാമ്ബത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്.മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കല്‍ (ഡീസാലിനേഷന്‍) പ്ലാന്റ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്ലോട്ട്, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് യശോ നായിക്, ശന്തനു ഠാക്കൂര്‍, ശോഭ കരന്ദ്ലാഞ്ജെ, പാര്‍ലമെന്റ് അംഗം നളിന്‍ കുമാര്‍ കട്ടീല്‍, സംസ്ഥാന മന്ത്രിമാരായ അംഗാര എസ്, സുനില്‍ കുമാര്‍ വി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.