Home Featured ബെംഗളുരു: പിടിച്ചെടുത്ത 50 ലക്ഷത്തിൽ നിന്നും 10 ലക്ഷം കവർന്നു;ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളുരു: പിടിച്ചെടുത്ത 50 ലക്ഷത്തിൽ നിന്നും 10 ലക്ഷം കവർന്നു;ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളുരു: പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം കവർന്നതിന് ചന്ദ്രാലേഔട്ട് പൊലീസ് സ്റ്റേഷനലിലെ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബെള്ളാരി ഹൊസ്പേട്ട് സ്വദേശി മഹേന്ദ ഗൗഡയാണ് അറസ്റ്റിലായത്. പട്രോളിങ്ങിനിടെ ചന്നപട്ടണ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ ലിംഗേഷിൽ നിന്നാണ് 50 ലക്ഷം രൂപ പിടികൂടിയത്. 2000 രൂപയുംടെ കെട്ടുകൾ ബാഗിൽ കൊണ്ടു വരുന്നതിനിടെ ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി ക്യാംപസിനു സമീപത്തു നിന്നാണ് ഇയാൾ അറസ്റ്റിലായത്. 10 ലക്ഷം രൂപ ബാഗിൽ നിന്നു മാറ്റിയ ശേഷം, 40 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എഫ്ഐആറിൽ രേഖപെടുത്തി.

ഇതിനെ ചോദ്യം ചെയ്ത് ലിംഗേഷ് നൽകിയ പരാതിയിലാണ് അറസ്റ്റ്. 2000 രൂപ നോട്ടുകൾ ഉടൻ നിരോധിക്കുമെന്ന് സുഹൃത്ത് ദിനേഷ് അറിയിച്ചതിനെ തുടർന്ന് ഇത് 500 രൂപ നോട്ടുകളാക്കി മാറ്റാനാണ് ബെംഗളൂരുവിലേക്ക് വന്നതെന്നാണ് ലിംഗേഷ് പൊലീസിനു മൊഴി നൽകി.

ബം​ഗ​ളൂ​രു​വി​ല്‍ 17കാ​രി​യെ നാ​ലു​പേ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗത്തിനിരയാക്കി;ഒ​രാ​ള്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു​വി​ല്‍ 17കാ​രി​യെ നാ​ലു​പേ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ 24കാ​ര​ന്‍ പി​ടി​യില്‍.​​ൈപ്ല​വു​ഡ്​ ക​ട​യി​ല്‍ ജോ​ലി​ക്കാ​ര​നാ​യ ​ദേ​വ​രാ​ജാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്​​സോ പ്ര​കാ​രം കേ​സെ​ടു​ത്തു. നാ​ലു​വ​ര്‍​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യും ദേ​വ​രാ​ജും ത​മ്മി​ല്‍ അ​ടു​പ്പ​മു​ണ്ട്.ആ​റു​മാ​സം മു​മ്ബ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പെ​ണ്‍​കു​ട്ടി തീ​രു​മാ​നി​​ച്ചെ​ങ്കി​ലും ദേ​വ​രാ​ജ്​ സ​മ്മ​തി​ച്ചി​​ല്ലെന്ന് പൊലീസ് പറഞ്ഞു. തു​ട​ര്‍​ന്ന്​ ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​ഡി​​യോ ഇ​യാ​ള്‍ പ​ക​ര്‍​ത്തി. മ​റ്റാ​രെ​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി ക​ല്യാ​ണം ക​ഴി​ച്ചചാല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ഡി​യോ പ​ങ്കു​വെ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട്​ വി​വ​രം പ​റ​ഞ്ഞതോടെ അ​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ദേ​വ​രാ​ജും കൂ​ട്ടു​കാ​രാ​യ മൂവരും ചേ​ര്‍​ന്ന്​ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ്​ പ​രാ​തി. എ​ന്നാ​ല്‍, ദേ​വ​രാ​ജി​ന്​ മാ​ത്ര​മെ സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ളൂ​വെ​ന്നാ​ണ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group