കച്ചവടക്കാരന് ഇദ്രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രാജസ്ഥാനില്‍ പിടിയില്‍.പ്രധാന പ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കര്‍ണാടക രാമനഗര പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. അക്രമികളെ കണ്ടെത്താന്‍ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം 4 കൂട്ടാളികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
അനധികൃത കാലിക്കടത്ത് ആരോപിച്ച് പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തടഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് അക്രമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇദ് രീസിന്റെ മൃതദേഹം സാത്തനൂര്‍ പൊലീസ് സ്റ്റേഷന് പരിസരത്ത് കണ്ടെത്തിയത്.
കേരളം കത്തുന്നു ! അള്‍ട്രാവയലറ്റ് വികിരണം അത്യന്തം അപകടകരമായ നിലയിലേക്ക്; ശരാശരി താപനില 38 ഡിഗ്രിയ്ക്ക് മുകളില്‍
കേരളത്തില്‍ ചൂട് അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് വികിരണസൂചിക അപകടനിലയ്ക്കു മുകളില്‍ (12) തുടരുകയാണ്.സൂചിക 11-ല്‍ കൂടുന്നതു ജീവികള്‍ക്ക് ഹാനികരമാണ്. സംസ്ഥാനത്തു ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതോടെ പകല്‍ച്ചൂട് അസഹ്യമായി. ചില ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നു.
ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതും ചൂട് വര്‍ധിപ്പിക്കുന്നു. 15 വരെ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതും ചൂട് വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗസാധ്യതയുണ്ടെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.
ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഈമാസം ഒടുവില്‍ ചൂട് വീണ്ടും കടുക്കും. മാര്‍ച്ചില്‍ കിട്ടേണ്ട മഴയുടെ അളവു കുറഞ്ഞതും അന്തരീക്ഷ ഊഷ്മാവ് ഉയരാന്‍ കാരണമാണ്. നിലവില്‍ ഒറ്റപ്പെട്ട മഴയാണു സംസ്ഥാനത്തു ലഭിക്കുന്നത്. പല ജില്ലകളിലും കാര്യമായി വേനല്മഴയുണ്ടായില്ല. ഈമാസം 119 മില്ലീമീറ്ററും…