Home Featured ബെംഗളുരു-മൈസൂരു ദേശീയപാതയിൽ സുരക്ഷിതമായ ഡ്രൈവിംഗ് ആഹ്വാനം ചെയ്ത് പോലീസ്

ബെംഗളുരു-മൈസൂരു ദേശീയപാതയിൽ സുരക്ഷിതമായ ഡ്രൈവിംഗ് ആഹ്വാനം ചെയ്ത് പോലീസ്

ബെംഗളുരു: ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ (എൻ ച്ച്275) സുരക്ഷിതമായി വാഹനം ഓടിക്കാൻ ഉടമകളോട് ആവശ്യപ്പെട്ട് പൊലീസ്. ഭാഗികമായി ഗതാഗതം അനുവദിച്ച പാതയിൽ അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണു നടപടി.ദേശീയപാതയിൽ 80 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാർ യാതക്കാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നു രാമനഗര എസ്പി കെ.സന്തോഷ് ബാബു പറഞ്ഞു.

നിയമം ലംഘിച്ച് ബൈക്കിൽ അഭ്യാസങ്ങൾ നടത്തുന്നവർക്ക് എതിരെ പിഴ ചുമ ത്തുമെന്നും പൊലീസ് മുന്നറിയി നൽകിയിട്ടുണ്ട്.എന്നാൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഹംപുകൾ ഉൾപ്പെടെ സ്ഥാപിച്ച് പാത കൂടു തൽ സുരക്ഷിതമാക്കാൻ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.117 കിലോമീറ്റർ ദൂരമുള്ള റോഡ് 10 വരിയാക്കാനുള്ള നിർമാണമാണ് പുരോഗമിക്കുന്നത്.

നേരത്തേ ദസറയ്ക്കു മുൻപ് ദേശീയപാത നവീകരണം പൂർത്തിയാകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും 6 മാസം കൂടി വേണ്ടി വരുമെന്നു ദേശീയപാത അതോറിറ്റി അറിയിക്കുകയായിരുന്നു.നിർമാണം പൂർത്തിയായ ബിഡദി മുതൽ രാമനഗര ഹെജ്ജ്ല വരെയുള്ള ഭാഗത്താണ് ഇരുവശങ്ങളിലേക്കുള്ള ഗതാഗതം അനുവദിച്ചിട്ടുള്ളത്.

കാൽനട സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം; കത്ത്

നഗര നിരത്തുകളിൽ കാൽനട, സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്ക് കത്ത്. നഗരത്തിലെ എല്ലാ ട്രാഫിക് സോണുകളിലും ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു മുൻമന്തിയും രാജാജിനഗർ എംഎൽഎയുമായ എസ്.സുരേഷ് കുമാർ അയച്ച കത്തിൽ പറയുന്നു. സുപ്രധാന ജംക്ഷനുകളിലെ ഗതാഗ തക്കുരുക്ക് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് റോഡ് കടക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

റോഡ് സുരക്ഷയ്ക്കായുള്ള നടപടികളിൽ സൈക്കിൾ, കാൽനട യാത്രക്കാരെ പലപ്പോഴും മറക്കുകയാണ്. അതിനാൽ ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇന്ത്യൻ ആപ്പിളുകളുടെ വില്പനയിൽ 30 ശതമാനവും കേരളത്തിൽ : കേരളത്തിൽ ആപ്പിളാണ് താരം

ആപ്പിൾ, ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, കിവി തുടങ്ങി സ്വദേശിയെയും വിദേശിയെയും ഒരുപോലെ കേരളത്തിലുള്ളവർ സ്വീകരിക്കും. എല്ലാവിധ പഴങ്ങളും വിപണിയിൽ എത്തുന്നുണ്ടെങ്കിലും കേരളീയർക്ക് പ്രിയം ആപ്പിളിനോടാണ്.ഗ്രാമീണ മേഖലകളിൽ നിന്നടക്കം സംസ്ഥാനത്ത് ആപ്പിളിന് ആവശ്യം ഉയർന്നിട്ടുണ്ട്. സീസൺ കൂടിയായതിനാൽ വിവിധ നിലവാരത്തിലുള്ള ആപ്പിളുകൾ വിപണിയിൽ ലഭ്യമാണ്. കിലോയ്ക്ക് 100- 150 രൂപ വരെയാണ് ഇന്ത്യൻ ആപ്പിളിന്റെ വില.

എന്നാൽ, ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 150- 250 രൂപയോളമാണ് വില. സീസൺ അല്ലാത്ത സമയങ്ങളിൽ വില വീണ്ടും ഉയരും.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ 30 ശതമാനം വില്പന കേരളത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. ശരാശരി ഏഴ് ലക്ഷം ടണ്ണിനു മുകളിൽ വരുമിത്. കഴിഞ്ഞ സാമ്പത്തിക വർഷം (2021- 22) ഏകദേശം 25 ലക്ഷം ടൺ ആപ്പിൾ ഉത്പാദനമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.

ഇതിൽ ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിച്ചത്. ഏകദേശം 18 ലക്ഷം ടൺ ആപ്പിളും ജമ്മുവിൽനിന്നാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആപ്പിൾ ഉത്പാദനത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്.കേരളത്തിൽ ഇടുക്കിയിലും ചെറിയ തോതിൽ ആപ്പിൾ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രുചി കൂടുതൽ ഉത്തരേന്ത്യയിൽ നിന്ന് എത്തുന്നവയ്ക്കാണ്. അതുകൊണ്ടു തന്നെ വിപണിയിൽ ആവശ്യം കൂടുതൽ ഇവയ്ക്കാണ്.

അതേസമയം, ആപ്പിളിന്റെ പുറം പാളിയിൽ മെഴുക് പ്രയോഗം രൂക്ഷമാകുന്നുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകളിൽ ഇത്തരത്തിൽ മെഴുക് പ്രയോഗിക്കാറുണ്ട്. ഇത് അനുവദനീയമായിരുന്നു. എന്നാൽ ചിലർ ആപ്പിളുകൾ കേടുകൂടാതെ നിൽക്കാൻ അമിതമായി ഇത്തരം രീതി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group