നോറിസ് മെഡിസിന്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഒരു ചുമ സിറപ്പിലും ഒരു അലര്‍ജി വിരുദ്ധ സിറപ്പിലും വിഷാംശമെന്ന് സെന്‍ട്രല്‍ കഫ്‌ഡഗ്‌സ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗെനെസേഷന്‍ (സി.ഡി.എസ്.സി.ഒ) കണ്ടെത്തല്‍.സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകമെമ്ബാടുമായി 141 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ കഴിച്ചാണെന്ന വാര്‍ത്ത വന്ന് മാസങ്ങള്‍ക്കു ശേഷമാണ് മരുന്നു കമ്ബനിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഫോര്‍ട്ട്‌സ് (ഇന്ത്യ) ലബോറട്ടറികള്‍ നിര്‍മിച്ച കോള്‍ഡ് ഔട്ട് സിറപ്പിന്റെ മൂന്ന് ബാച്ചുകള്‍ െഡെഎത്തിലീന്‍ ഗ്ലൈക്കോള്‍ (ഡി.ഇ.ജി), എഥിലീന്‍ ഗ്ലൈക്കോള്‍ (ഇ.ജി) എന്നിവയാല്‍ മലിനമായിരുന്നെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കണ്ടെത്തലെന്ന് റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
ഗാംബിയ, ഉസ്‌ബെക്കിസ്‌ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളില്‍ നിരവധി മരണങ്ങള്‍ക്ക് കാരണമായ ചുമ സിറപ്പുകളിലും കഴിഞ്ഞ വര്‍ഷം ഈ രണ്ട് വിഷാംശങ്ങള്‍ കണ്ടെത്തിയിരുന്നു.നോറിസ് കമ്ബനിയുടെ ഫാക്‌ടറി കഴിഞ്ഞ മാസം പരിശോധിച്ചതായും ഉത്‌പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടതായും ഗുജറാത്തിലെ ഡ്രഗ് റെഗുലേറ്റര്‍ വ്യക്‌തമാക്കിയെന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്ത.മെച്ചപ്പെട്ട മരുന്നുനിര്‍മാണ രീതിയല്ല അവിടെ അവലംബിച്ചതെന്നും ഗുജറാത്ത് സ്‌റ്റേറ്റ് ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ അഡ്‌മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ എച്ച്.ജി. കോഷിയ പറഞ്ഞു. മതിയായ ജലസംവിധാനം പോലും അവിടെ ഉണ്ടായിരുന്നില്ല.
എയര്‍-ഹാന്‍ഡ്‌ലിംഗ് യൂണിറ്റും മികച്ച നിലവാരം പുലര്‍ത്തിയില്ല. ഈ പശ്‌ചാത്തലത്തിലാണ് പൊതുജനാരോഗ്യം കണക്കിലെടുത്ത് ഉത്‌പാദനം നിര്‍ത്താന്‍ ഉത്തരവിട്ടത്. ഇറാഖില്‍ വില്‍ക്കുന്ന ഒരു ബാച്ച് കോള്‍ഡ് ഔട്ടില്‍ ഡി.ഇ.ജിയും ഇ.ജിയും വര്‍ധിത തോതില്‍ കണ്ടെത്തിയതായി ഓഗസ്‌റ്റില്‍ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളോട് ഫോര്‍ട്ട്‌സ് ചെയര്‍മാന്‍ എസ്.വി. വീരമണി പ്രതികരിച്ചിട്ടില്ല.