കൊച്ചി: ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ നടത്തിയത്.
ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കി. കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞിരുന്നു.ലൈംഗികമായി ഉപദ്രവിച്ചു.
15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നത്. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഡല്‍ഹിയിലെ വായു മലിനീകരണം: ശ്വാസംമുട്ടലും തണുപ്പും, നാടുപിടിക്കാൻ മലയാളി വിദ്യാര്‍ഥികള്‍
ഡല്‍ഹി: വായു മലിനീകരണം രൂക്ഷമാകുമ്ബോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍.ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. നാട്ടിലേക്ക് പോകാനായില്ലെങ്കിലും ശുദ്ധവായു ശ്വസിക്കാൻ കിട്ടിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ ആഗ്രഹം. ക്ലാസുമുറികളിലെ ഹാജര്‍ നില കുത്തനെ കുറഞ്ഞു.
പകുതിയിലേറെ വിദ്യാര്‍ഥികളും അവധിയിലാണ്. കുറേപ്പേര്‍ അസുഖം ബാധിച്ചു കഴിയുന്നു. കഴിയുമെങ്കില്‍ ഹോസ്റ്റലിന് പുറത്തിറങ്ങാതെ ഓണ്‍ലൈനായി ക്ലാസുകള്‍ കേള്‍ക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് താത്പര്യം. വിഷപ്പുക ശ്വസിക്കാൻ കഴിയാത്തത് കാരണം പുറത്തേയ്ക്കുള്ള പോക്ക് പരമാവധി കുറച്ചതായും ജെ.എൻ.യുവിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.നിശ്ചിത സമയത്തില്‍ കൂടുതല്‍ മുറികള്‍ക്ക് ഉള്ളില്‍ പോലും ഇരിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇത് പഠനത്തെ കാര്യമായി ബാധിക്കുന്നതായി ജെ.എൻ.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയായ മലയാളി ജാഫര്‍ സാദിഖ് പറഞ്ഞു. ശുദ്ധ വായു ശ്വസിക്കാൻ ഡല്‍ഹി വിട്ടുപോകേണ്ട അവസ്ഥയാണെന്നും തണുപ്പ് കാലത്ത് അസുഖങ്ങള്‍ വന്നാല്‍ വിട്ടുമാറാൻ പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വൈറല്‍ പനിയാണ് തണുപ്പ് കാലത്ത് ക്യാമ്ബസുകളിലെ വിദ്യാര്‍ഥികളെ കൂടുതലായി ബാധിക്കുന്ന അസുഖം. തണുപ്പുകാലത്ത് ഇത് വിട്ടുമാറാൻ തികച്ചും പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. നാട്ടിലേക്ക് പോകുന്നതിന് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതും വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്. ജെ.എൻ.യുവിലെ അവസ്ഥയേക്കാള്‍ മോശമാണ് ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്ബസിലെ അവസ്ഥയെന്നാണ് ഡി.യു പൂര്‍വ വിദ്യാര്‍ഥിയും ഇപ്പോള്‍ ജെ.എൻ.യുവിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥിയുമായ നന്ദന സി. അജയ് പറയുന്നത്.