Home ദേശീയം 436 രൂപ നിക്ഷേപിച്ചാല്‍ ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും; ഈ കേന്ദ്ര സര്‍കാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം

436 രൂപ നിക്ഷേപിച്ചാല്‍ ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും; ഈ കേന്ദ്ര സര്‍കാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളെ ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർകാർ പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (Pradhan Mantri Jeevan Jyoti Bima Yojana).

ഈ സ്കീമിൽ, ഏതെങ്കിലും വിധത്തിൽ ഗുണഭോക്താവ് മരണപ്പെട്ടാൽ നോമിനിക്കോ കുടുംബത്തിനോ രണ്ട് ലക്ഷം രൂപ ലഭിക്കും. നേരത്തെ ഈ പ്ലാനിലെ പ്രീമിയം 330 രൂപയായിരുന്നു. ഇപ്പോഴത് 436 രൂപയായി വർധിപ്പിച്ചു.

2015-ലാണ് പദ്ധതി ആരംഭിച്ചത്. ഈ പോളിസി വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസും പരമാവധി പ്രായം 55 വയസുമാണ്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഓരോവർഷവും ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്നു. അടുത്ത വർഷം മെയ് 31 വരെയാണ് ഇതിന്റെ സാധുത. ഇത് പ്രകാരം ഇൻഷുറൻസ് ഉടമകൾ വാർഷിക പ്രീമിയം തുകയായി 436 രൂപ നിക്ഷേപിക്കണം.

ഇതൊരു ടേം ഇൻഷുറൻസ് പ്ലാനാണ്. ടേം ഇൻഷുറൻസിൽ, പോളിസി എടുക്കുന്നയാളുടെ മരണശേഷം മാത്രമേ ആനുകൂല്യം ലഭ്യമാകൂ. കാലാവധി അവസാനിച്ചതിന് ശേഷവും പോളിസി ഉടമ സുഖമായി തുടരുകയാണെങ്കിൽ, അയാൾക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഒരു വർഷത്തിന് ശേഷം പദ്ധതി പുതുക്കാവുന്നതാണ്.

ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിന് ബാങ്ക് അകൗണ്ട് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇൻഷുറൻസ് ഉടമകളുടെ ബാങ്ക് അകൗണ്ടിൽ നിന്ന് ഒരു നിശ്ചിത തീയതിയിൽ പ്രീമിയം തുക സ്വയമേവ കുറയ്ക്കും. ഈ പ്ലാനിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ഒരു തരത്തിലുള്ള മെഡികൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല എന്നതാണ്.

അപേക്ഷിക്കാൻhttps://www.jansuraksha.gov.in സന്ദർശിച്ച് ഫോം പൂരിപ്പിച്ച് ബാങ്കിൽ സമർപിച്ച് നിങ്ങൾക്ക് ഈ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം നേടാം. ഇതുകൂടാതെ, എൽഐസി ബ്രാഞ്ച് സന്ദർശിച്ച് നിങ്ങളുടെ ഇൻഷുറൻസ് അകൗണ്ട് തുറക്കാവുന്നതാണ്. അപേക്ഷിക്കാൻ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്, മൊബൈൽ നമ്പർ, പാസ്‌പോർട് സൈസ് ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.

എങ്ങനെ ക്ലെയിം ചെയ്യാം?ഗുണഭോക്താവ് മരണപ്പെട്ടാൽ ആ ഇൻഷുറൻസ് കംപനിയിലോ ബാങ്കിലോ ക്ലെയിം ചെയ്യണം. ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണ സർടിഫികറ്റും മറ്റ് ആവശ്യമായ രേഖകളും നൽകണം.

You may also like

error: Content is protected !!
Join Our WhatsApp Group