ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം നടത്തും. മൈസൂര്‍, മാണ്ഡ്യ, ചാമരാജ് നഗര്‍, ഹാസന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.മൈസൂരുവില്‍ മഹാരാജ കോളജ് ഗ്രൗണ്ടിലാകും പൊതുയോഗം. ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കള്‍ യോഗത്തിലെത്തും.
മംഗലാപുരത്ത് നാരായണ ഗുരു സര്‍ക്കിള്‍ മുതല്‍ നവ ഭാരത് സര്‍ക്കിള്‍ വരെ ഒന്നര കിലോമീറ്റര്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും.അതേസമയം കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഏപ്രില്‍ 15ന് ബംഗളൂരുവിലെത്തും. രണ്ട് ഘട്ടങ്ങളായാണ് കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നും ബാക്കി 14 ഇടത്ത് മെയ് 7നും വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ മാസം കര്‍ണാടകയിലെത്തിയ മോദി, കല്‍ബുര്‍ഗിയിലും ശിവമോഗയിലും മെഗാറാലി നടത്തിയിരുന്നു.
കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ അഹമദ്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഉപേക്ഷിക്കപ്പെട്ട കിണർ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റില്‍ ചാടിയതായി പൊലീസ് പറഞ്ഞു.
അരയില്‍ കയർ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പൊലീസ് രക്ഷപ്പെടുത്തി.പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.കിണറ്റിലേക്ക് ചാടിയ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഓഫീസർ ധനഞ്ജയ് ജാദവ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.