Home Featured പ്രധാനമന്ത്രി ഞായറാഴ്ച മൈസൂരുവിൽ

പ്രധാനമന്ത്രി ഞായറാഴ്ച മൈസൂരുവിൽ

മൈസൂരു:ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരുവിലെത്തും. ഞായറാഴ്ചയാണ് പരിപാടി.ശനിയാഴ്ച രാത്രി 8.30-ഓടെ ഡൽഹിയിൽനിന്നുള്ള പ്രത്യേകവിമാനത്തിൽ പ്രധാനമന്ത്രി മൈസൂരുവിലെത്തും. രാത്രി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽതങ്ങും. ഞായറാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ ചാമരാജനഗറിലെ ബന്ദിപ്പുർ കടുവസങ്കേതത്തിൽ സഫാരി നടത്തും.

തുടർന്ന് തമിഴ്‌നാട്ടിലെ മുതുമലൈ വനത്തിലെ ആന ക്യാമ്പും സന്ദർശിക്കും.ഇതിനുശേഷം മൈസൂരുവിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.30-ന് കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. ഏറ്റവുംപുതിയ ദേശീയ കടുവ സെൻസസും പുറത്തുവിടും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) അധികൃതരെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി സഫാരിനടത്തുന്ന വനപാതയിലും സമീപത്തുമായി 1500-ഓളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ ബന്ദിപ്പുരിലെത്തി സുരക്ഷാപരിശോധന നടത്തിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കർണാടകസന്ദർശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദ്യംചെയ്തിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് അനുമതി തേടിയിട്ടുണ്ടോയെന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.

ഗ്യാസ് വില കുറയ്ക്കാന്‍ നടപടി; പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: പ്രകൃതി വാതകവില നിര്‍ണയത്തിന് പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. സിഎന്‍ജി, പിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.പുതിയ സംവിധാനം വരുന്നതോടെരാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില തീരുമാനിക്കും.രാജ്യാന്തരതലത്തിലുള്ള പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയില്‍ പ്രകൃതി വാതക വില നിര്‍ണയിച്ചിരുന്നത്. അതിന് പകരം സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില ഇനി നിര്‍ണയിക്കുക ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും.

കൂടാതെ പ്രതിമാസം വില നിര്‍ണയിക്കാനും തീരുമാനിച്ചു. ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കലായിരുന്നു നിലവിലെ രീതി.പ്രകൃതി വാതകവിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില. ഇത് കാര്‍ഷിക, ഗാര്‍ഹിക, വാണിജ്യമേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മറ്റന്നാള്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറങ്ങും.

You may also like

error: Content is protected !!
Join Our WhatsApp Group