ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ബെംഗളൂരുവിലെത്തും.വെളുപ്പിന് അഞ്ചരയ്ക്ക് എച്ച്.എ.എൽ. വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാവിലെ ഇസ്ട്രാക്കിൽവെച്ച് സോമനാഥുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.ലാൻഡിങ് സമയത്ത് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നതിനാൽ ബെംഗളൂരുവിലെത്താൻ സാധിച്ചിരുന്നില്ല.
ആംബുലന്‍സ് വരാന്‍ വിസമ്മതിച്ചു; ദലിത് യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി
ആംബുലൻസ് കാത്ത് നിന്ന ദലിത് യുവതി വഴിയരികള്‍ കുഞ്ഞിന് ജന്മം നല്‍കി. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം.തുളസിപേട്ട് ഗ്രാമത്തിലെ നിവാസിയായ ഗംഗാമണി എന്ന യുവതിയാണ് റോഡില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുടുംബം ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും ആദ്യം ഇന്ധനമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.ഗ്രാമത്തിലേക്ക് റോഡ് ഗതാഗതസംവിധാനം ഇല്ലാത്തതിനാല്‍ യുവതിയെ ചുമലില്‍ എടുത്ത് കുടുംബം അരുവിക്ക് അക്കരെ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ആംബുലൻസ് വിളിക്കുന്നത്.
ഇന്ധനമില്ലെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് പണം അയക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ വരാൻ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ വേദന അധികരിച്ചതോടെ യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സംഭവ സ്ഥലത്തെത്തിയ ആംബുലൻസിലെ ജീവനക്കാര്‍ യുവതിക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പേമ്ബി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അതേസമയം യുവതിയുടെ പ്രസവ തീയതി സെപ്തംബര്‍ 22നായിരുന്നുവെന്നും ഗര്‍ഭിണികളെ ദിവസങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റുകയെന്നും ഗംഗാമണിയുടേത് വളരെ നേരത്തെയായെന്നുമാണ് വിഷയത്തില്‍ നിര്‍മല്‍ ജില്ലാ കലക്ടര്‍ വരുണ്‍ റെഡ്ഡിയുടെ പ്രതികരണം.