ബംഗളൂരു: ആഗോള നിക്ഷേപക സംരഭമായ ഇന്‍വെസ്റ്റ്മെന്‍റ് കര്‍ണാടക 2022 ഉദ്ഘാടന പരിപാടിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.ഭാവി നിക്ഷേപകരെ ആകര്‍ഷിക്കലും വരുന്ന ദശാബ്ദത്തിലേക്കുള്ള വികസന അജണ്ട രൂപീകരിക്കലുമാണ് ഇതിന്‍റെ ലക്ഷ്യം.നവംബര്‍ 2 മുതല്‍ നവംബര്‍ 4 വരെ ബംഗളൂരിലാണ് പരിപാടി നടക്കുന്നത്.
കുമാര്‍ മംഗളം ബിര്‍ള, സജ്ജന്‍ ജിന്‍ഡാല്‍, വിക്രം കിര്‍ലോസ്‌കര്‍ തുടങ്ങി വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഇതോടൊപ്പം, മുന്നൂറിലധികം പ്രദര്‍ശകരുടെ ബിസിനസ് എക്സിബിഷനുകളും രാജ്യാന്തര സമ്മേളനങ്ങളും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.രാജ്യാന്തര സമ്മേളനത്തില്‍ – ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. കര്‍ണാടകയുടെ സംസ്കാരം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച് ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്ബനി
പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തില്‍ 600 പുതിയ നിയമനങ്ങള്‍ നടത്തുമെന്ന് കമ്ബനി അറിയിച്ചു.തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്ബനി കേരളം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജൂസ് രംഗത്തെത്തിയത്.ട്യൂഷന്‍ സെന്‍ററുകളും ഓഫീസുകളുമടക്കം 14 കേന്ദ്രങ്ങളാണ് ബൈജൂസിന് കേരളത്തിലുള്ളത്.
കേരളത്തില്‍ 3,000 ജീവനക്കാരാണ് കമ്ബനിക്കുള്ളത്. സംസ്ഥാനത്ത് മൂന്ന് പുതിയ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ബൈജൂസ് പറഞ്ഞു. ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഓഫീസ് അടച്ചുപൂട്ടുകയാണ് ബൈജൂസ്.തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് ബെംഗളൂരുവിലേക്ക് മാറാന്‍ ബൈജൂസ് ആവശ്യപ്പെട്ടിരുന്നു.
അല്ലാത്ത പക്ഷം അവര്‍ക്ക് ജോലി നഷ്ടപ്പെടും. കമ്ബനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ജീവനക്കാര്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. 2023 മാര്‍ച്ചോടെ ലാഭകരമാകുക എന്ന ലക്ഷ്യത്തോടെയാണ് ബൈജൂസ് ചെലവ് ചുരുക്കല്‍ നടപടികള്‍ കര്‍ശനമാക്കിയത്.